ഹസാർഡ് മാഡ്രിഡിലേക് വരണമെന്നാണ് ആഗ്രഹം- കോർട്ടോ

ബെൽജിയം ടീമിലെ സഹ താരം ഈഡൻ ഹസാർഡ് തനിക്കൊപ്പം കളിക്കാൻ റയൽ മാഡ്രിഡിലേക് വരണമെന്നാണ് തന്റെ ആഗ്രഹമെന്ന് റയൽ മാഡ്രിഡ് ഗോൾ കീപ്പറും ചെൽസിയിൽ ഹസാർഡിന്റെ സഹ താരവുമായിരുന്ന തിബോ കോർട്ടോ. 28 വയസുകാരനായ ഹസാർഡ് ചെൽസിയുമായുള്ള കരാർ അവസാനിക്കാൻ കേവലം ഒരു വർഷം മാത്രം ബാക്കി നിൽക്കേ പുതിയ കരാർ ഒപ്പിടാൻ തയ്യാറായിട്ടില്ല. ഇത് താരം റയൽ മാഡ്രിഡിലേക് മാറാൻ ആഗ്രഹിക്കുന്നത് കൊണ്ടാണ് എന്നാണ് റിപ്പോർട്ടുകൾ.

ഹസാർഡ് ലോകത്തിലെ മികച്ച കളിക്കാരിൽ ഒരാളാണ്, ഒരു സുഹൃത്ത് എന്ന നിലയിൽ ഹസാർഡ് എനിക്കൊപ്പം ഇവിടെ ഉണ്ടാവണം എന്നാണ് ആഗ്രഹം. പക്ഷെ ഈ കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് ഹസാർഡ് ആണെന്നാണ് തിബോ കോർട്ടോയുടെ അഭിപ്രായം. ഈ സീസണിൽ ചെൽസിയിൽ നിന്ന് മാഡ്രിഡിലേക് മാറിയ കോർട്ടോ പക്ഷെ ഫോം ഇല്ലാതെ വിശമിക്കുകയാണ്. സിദാൻ തിരിച്ചെത്തിയതോടെ താരത്തിന് പകരം കെയ്‌ലർ നവാസ് ആദ്യ ഇലവനിൽ സ്ഥാനം തിരിച്ച് പിടിക്കുകയും ചെയ്തു.