സന്ദേശ് ജിങ്കൻ ക്രൊയേഷ്യയിൽ എത്തി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

യൂറോപ്യൻ സ്വപ്നം യാഥാർത്ഥ്യമാക്കാനായി സന്ദേശ് ജിങ്കൻ ക്രൊയേഷ്യയിൽ എത്തി. ജിങ്കൻ ക്രൊയേഷ്യൻ ക്ലബായ സിബെനികുമായി കരാർ ഒപ്പുവെക്കാൻ ആണ് ക്രൊയേഷ്യയിൽ എത്തിയിരിക്കുന്നത്. താരം നേരത്തെ തന്നെ ക്ലബുമായി കരാർ ധാരണയിൽ എത്തിയിരുന്നു. ക്രൊയേഷ്യൻ ഒന്നാം ഡിവിഷൻ ക്ലബായ എച് എൻ കെ സിബെനിക്. കഴിഞ്ഞ സീസണിൽ ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ക്ലബായണ് സിബെനിക്.

ജിങ്കൻ ക്ലബുമായി രണ്ടു വർഷത്തെ കരാർ ഒപ്പുവെക്കും. ഈ ആഴ്ച തന്നെ ജിങ്കൻ ക്ലബിനൊപ്പം പരിശീലനം ആരംഭിക്കുകയും ചെയ്യും. എത്രയും പെട്ടെന്ന് ക്രൊയേഷ്യൻ ക്ലബിനായി അരങ്ങേറ്റം നടത്താൻ ആകും എന്നും ജിങ്കൻ കരുതുന്നു.

മൂന്ന് യൂറോപ്യൻ ക്ലബുകൾ താരത്തിനായി രംഗത്തുണ്ടായുരുന്നു. ഗ്രീസ്, ക്രൊയേഷ്യ, ഓസ്ട്രിയ എന്നീ രാജ്യങ്ങളിൽ നിന്നായിരുന്നു ജിങ്കന് ഓഫറുകൾ. അവസാനം താരം സിബെനികിന്റെ ഓഫർ സ്വീകരിക്കുകയായിരുന്നു. ജിങ്കൻ എ ടി കെ മോഹൻ ബഗാൻ വിട്ടാണ് ക്രൊയേഷ്യയിലേക്ക് പോകുന്നത്. മോഹൻ ബഗാനിൽ ഇനിയും 4 വർഷത്തെ കരാർ ഉണ്ട് എങ്കിലും യൂറോപ്പിൽ നിന്ന് ഓഫർ വന്നാൽ താരത്തെ റിലീസ് ചെയ്തു കൊടുക്കാൻ കരാറിൽ വ്യവ്സ്ഥയുണ്ട്. ഇത് ഉപയോഗിച്ച് താരത്തെ ക്ലബ് റിലീസ് ചെയ്ത് കൊടുക്കുക ആയിരുന്നു. കഴിഞ്ഞ സീസണിലെ മികച്ച ഫുട്ബോൾ താരമായി തിരഞ്ഞെടുക്കപ്പെട്ട ജിങ്കൻ മുൻ കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ ആണ്.