ചൗപോ-മോട്ടിംഗ് ബയേണിൽ കരാർ പുതുക്കി

Newsroom

Picsart 23 03 02 01 25 46 488
Download the Fanport app now!
Appstore Badge
Google Play Badge 1

ബയേൺ മ്യൂണിക്ക് ആരാധകർക്ക് ആശ്വാസം, അവരുടെ സ്‌ട്രൈക്കറായ എറിക് മാക്‌സിം ചൗപോ-മോട്ടിംഗ് കരാർ നീട്ടും. 2024 വരെ ക്ലബ്ബിൽ തുടരുന്ന കരാർ ആകും താരം ഒപ്പുവെക്കുക. താരത്തിന്റെ വേതനവും വർധിക്കും. ഈ സീസണിൽ കാമറൂണിയൻ ഇന്റർനാഷണൽ മികച്ച ഫോമിലാണ്, നിർണായക ഗോളുകളും സ്‌കോർ ചെയ്തു. ലെവൻഡോസ്കി ക്ലബ് വിട്ട ഒഴിവിൽ നമ്പർ 9 ആയാണ് മൗടിംഗ് കളിക്കുന്നത്.

Picsart 23 03 02 01 26 07 619

33കാരനായ താരം ഈ സീസണിൽ 16 ഗോളുകൾ ബയേണായി നേടിയിട്ടുണ്ട്. കൂടാതെ 4 അസിസ്റ്റും 25 മത്സരങ്ങൾക്ക് ഇടയിൽ താരം സംഭാവന ചെയ്തിട്ടുണ്ട്. പി എസ് ജിയിൽ നിന്ന് ഫ്രീ ഏജന്റായായിരുന്നു താരം 2020ൽ ജർമ്മനിയിൽ എത്തിയത്.