ചെൽസി വിട്ട് ഇന്റർ മിലാനിൽ സ്ഥിരമാകണമെന്ന് ലുക്കാക്കു

Newsroom

Picsart 23 01 02 01 38 54 015
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്റർ മിലാനായി ലോണിൽ കളിക്കുന്ന ലുക്കാക്കു തനിക്ക് ഇന്റർ മിലാനിൽ സ്ഥിരമായി നിൽക്കണം എന്ന് ബെൽജിയൻ താരം പറഞ്ഞു. ലണ്ടൻ ക്ലബുമായി ഇന്റർ മിലാന് ഒരു കരാറിലെത്താൻ കഴിയുമെന്ന് താൻ പ്രതീക്ഷിക്കുന്നതായും സ്‌ട്രൈക്കർ റൊമേലു ലുക്കാക്കു പറഞ്ഞു. ലുക്കാകുവിന് ഈ സീസണിൽ പരിക്ക് കാരണം അത്രക്ക് നല്ല പ്രകടനം നടത്താൻ ലുക്കാലുവിന് ഇതുവരെ ആയിട്ടില്ല.

ലുക്കാക്കു 23 01 02 01 39 07 161

ചെൽസി പരിശീലകനുമായി സംസാരിച്ച് ആണ് താൻ ക്ലബ് വിട്ടത് എന്ന് ലുക്കാകു പറഞ്ഞു. ഇന്ററിലേക്ക് തിരികെ വരാൻ ഞാൻ തീരുമാനിച്ചു. അന്ന് കാര്യങ്ങൾ വളരെ വേഗത്തിൽ നടന്നു, ഞാൻ അതിൽ സന്തോഷവാനാണ്. ഇന്ററിൽ തുടരാൻ ആകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ലുക്കാകു പറഞ്ഞു. എനിക്ക് ഇന്റർ ആണ് എല്ലാം. പക്ഷേ, ചെൽസിയുമായി ഒരു വഴി കണ്ടെത്തേണ്ടതുണ്ട് എന്നും ലുക്കാക്കു പറഞ്ഞു.