മെസ്സി ഇല്ലാത്ത പി എസ് ജിക്ക് ഞെട്ടിക്കുന്ന തോൽവി

Newsroom

Picsart 23 01 02 08 18 34 635
Download the Fanport app now!
Appstore Badge
Google Play Badge 1

ഫ്രഞ്ച് ലീഗിൽ പി എസ് ജിക്ക് ഞെട്ടിക്കുന്ന പരാജയം. ലീഗിലെ രണ്ടാം സ്ഥാനക്കാരായ ലെൻസ് ആണ് പി എസ് ജിയെ തകർത്തു കളഞ്ഞത്. ലെൻസ് അവരുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ വിജയം സ്വന്തമാക്കുകയും ചെയ്തു. എംബപ്പെ കളത്തിൽ ഉണ്ടായിരുന്നു എങ്കിലും മെസ്സിയും നെയ്മറും മത്സരത്തിന് ഉണ്ടായിരുന്നില്ല.

Picsart 23 01 02 08 18 49 390

മത്സരം ആരംഭിച്ച് അഞ്ചാം മിനുട്ടിൽ തന്നെ ഫ്രാങ്കോസ്കിയിലൂടെ ലെൻസ് ലീഡ് എടുത്തു. ഈ ഗോളിന് തൊട്ടടുത്ത മിനുട്ടിൽ എകിറ്റികെയിലൂടെ പി എസ് ജി മറുപടി പറഞ്ഞു. 8 മിനുട്ടിൽ സ്കോർ 1-1. 28ആം മിനുട്ടിൽ ഒപെൻഡയിലൂടെ ആയിരുന്നു ലെൻസിന്റെ രണ്ടാം ഗോൾ‌‌. ഇതിന് പി എസ് ജിയുടെ കയ്യിൽ മറുപടി ഉണ്ടായിരുന്നില്ല.

പി എസ് ജി 23 01 02 08 19 04 454

48ആം മിനുട്ടിൽ ക്ലൗഡ് മൗർസ് ഒരു ഗോൾ കൂടെ ലെൻസിനായി ഗോൾ നേടിയതോടെ പി എസ് ജിയുടെ പരാജയ ഭാരം കൂടി. ഈ സീസണിലെ പി എസ് ജിയുടെ ആദ്യ പരാജയം ആണ് ഇത്. 2022 മാർച്ചിൽ ആയിരുന്നു പി എസ് ജി ഇതിനു മുമ്പ് ഒരു ലീഗ് മത്സരം പരാജയപ്പെട്ടത്. തോറ്റു എങ്കിലും ഇപ്പോഴും പി എസ് ജി തന്നെയാണ് ഒന്നാമത്. 44 പോയിന്റ് ഉള്ള പി എസ് ജിക്ക് രണ്ടാമതുള്ള ലെൻസിനെക്കാൾ 4 പോയിന്റിന്റെ ലീഡ് ഉണ്ട്.