സുബ്രതോ കപ്പ്, അഫ്ഗാനോട് തോറ്റ് കേരളം സെമിയിൽ പുറത്ത്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സുബ്രതോ കപ്പ് ഫൈനൽ എന്ന ലക്ഷ്യം ഇത്തവണയും ഒരു കേരള ടീമിന് നേടാൻ ആയില്ല. ഇന്ന് നടന്ന സുബ്രതോ കപ്പ് അണ്ടർ -17 വിഭാഗത്തിന്റെ സെമിയിൽ അഫ്ഗാനിസ്ഥാനെ നേരിട്ട കേരളം പൊരുതി തോൽക്കുകയായിരുന്നു. കേരളത്തെ പ്രതിനിധീകരിച്ച് കളിച്ച മലപ്പുറം ചേലേമ്പ്ര എൻ.എൻ.എം.എച്ച്.എസ്സ്.എസ്സ് സ്കൂൾ എതിരില്ലാത്ത ഒരു ഗോളിനാണ് അഫ്ഗാനോട് പരാജയപ്പെട്ടത്. കളിയുടെ അവസാന നിമിഷം വഴങ്ങിയ ഗോളിനായിരുന്നു പരാജയം.

അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ഇസ്‌തികാൽ സ്കൂൾ ആണ് ചേലേമ്പ്രയെ തോൽപ്പിച്ച് ഫൈനലിലേക്ക് കടന്നത്. ക്വാർട്ടറിൽ മറ്റൊരു കേരള ടീമായ പീവീസ് സ്കൂളിനെ ആയിരുന്നു അഫ്ഗാൻ തോൽപ്പിച്ചത്. രണ്ട് കേരള സ്വപനങ്ങളും ഈ അഫ്ഗാൻ ടീം തന്നെയാണ് തകർത്തത്.

ക്വാർട്ടറിൽ റിലയൻസ് യൂത്ത് ടീമിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച് സെമിയിൽ എത്തിയ ചേലേമ്പ്ര സ്കൂൾ ടൂർണമെന്റിൽ ഉടനീളം മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. 2014ൽ എം എസ് പി ആണ് അവസാനമായി സുബ്രതോ കപ്പ് ഫൈനലിൽ കളിച്ച കേരള ടീം.