കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോൺ; കേരളവർമ്മക്ക് മൂന്നാം സ്ഥാനം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫുട്ബോൾ ഡി സോൺ ചാമ്പ്യൻഷിപ്പിന്റെ ലൂസ്സേഴ്സ് ഫൈനലിൽ കേരളവർമ്മക്ക് ജയം. ഇന്ന് നടന്ന മത്സരത്തിൽ ക്രൈസ്റ്റ് ഫിസിക്കൽ എജുക്കേഷനെയാണ് കേരളവർമ്മ കോളേജ് പരാജയപ്പെടുത്തിയത്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു കേരളവർമ്മയുടെ ജയം. കേരളവർമ്മയ്ക്കായി രോഹിത് ഇരട്ട ഗോളുകളും സലാസ് ഒരു ഗോളും നേടി.

ഇന്നലെ സെമിയിൽ എം ഡി കോളേജിനോടായിരുന്നു കേരളവർമ്മ പരാജയപ്പെട്ടത്. ഇന്ന് വൈകിട്ട് നടക്കുന്ന ഫൈനലിൽ ക്രൈസ്റ്റ് കോളേജ് എം ഡി കോളേജിനെ നേരിടും.