നെയ്മർ കളം വിട്ടിട്ടും വിജയം ഉറപ്പിച്ച് ബ്രസീൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

നെയ്മർ പരിക്കേറ്റ് കളംവിട്ട മത്സരത്തിൽ ബ്രസീലിന് കാമറൂണെതിരെ എതിരെ വിജയം. ഇന്ന് നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന്റെ വിജയമാണ് ബ്രസീൽ സ്വന്തമാക്കുയത്. കളിയുടെ എട്ടാം മിനുട്ടിൽ തന്നെ പരിക്കേറ്റ് നെയ്മർ കളം വിട്ടിരുന്നു. നെയ്മറിന് പകരം സബ്ബായി എത്തിയ റിച്ചാർലിസണാണ് ബ്രസീലിന്റെ വിജയ ഗോൾ ഇന്ന് നേടിയത്.

ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിൽ ഒരു കിടിലൻ ഹെഡറിലൂടെ ആയിരുന്നു റിച്ചാർലിസന്റെ ഗോൾ. താരം ബ്രസീലിനായി നേരിടുന്ന മൂന്നാം ഗോളാണിത്. തുടർച്ചയായ മൂന്നാം മത്സരത്തിൽ ആണ് ബ്രസീൽ 1-0 എന്ന സ്കോറിന് വിജയിക്കുന്നത്. കഴി‌ഞ്ഞ മത്സരത്തിൽ ഉറുഗ്വേക്ക് എതിരെയും അതിനു മുമ്പ് അർജന്റീനക്ക് എതിരെയും ഇത് തന്നെ ആയിരുന്നു സ്കോർ.

ലോകകപ്പിന് ശേഷം നടന്ന എല്ല മത്സരങ്ങളും ബ്രസീൽ വിജയിക്കുകയും ചെയ്തിട്ടുണ്ട്. ലോകകപ്പിന് ശേഷം ആറു മത്സരങ്ങൾ കളിച്ച കാനറികൾ എല്ലാം വിജയിക്കുകയും ഒരു ഗോൾ പോലും വഴങ്ങുകയും ചെയ്തിട്ടില്ല.