കളിച്ചത് എട്ടു മിനുട്ട് മാത്രം, നെയ്മർ പരിക്കേറ്റ് മടങ്ങി

ബ്രസീലിയൻ സൂപ്പർ സ്റ്റാർ നെയ്മറിന് പരിക്ക്. ഇന്ന് കാമറൂണ് എതിരെ നടന്ന സൗഹൃദ മത്സരത്തിനിടെയാണ് നെയ്മർ പരിക്കേറ്റ് മടങ്ങിയത്. കളി തുടങ്ങി എട്ടു മിനുട്ടിനകം തന്നെ താരത്തിന് കളം വിടേണ്ടി വന്നു. മസിലിനേറ്റ പരിക്കാണ് നെയ്മറിനെ വലച്ചത്. താരം കണ്ണീരോടെ ആണ് കളം വിട്ടത്.

പി എസ് ജിക്ക് നെയ്മറിന്റെ പരിക്ക് വലിയ തലവേദനയാകും. നിരവധി പ്രധാന മത്സരങ്ങൾ പി എസ് ജിക്ക് മുന്നിൽ ഉണ്ട്. ലിവർപൂളിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരവും മുന്നിൽ ഉണ്ട്‌. നെയ്മറിന്റെ പരിക്കിന്റെ തീവ്രത കൂടുതൽ പരിശോധനകൾക്ക് മാത്രമെ വ്യക്തമാവുകയുള്ളൂ. പരിക്കേറ്റ നെയ്മറിന് പകരം റിച്ചാർലിസൺ ഇന്ന് ബ്രസീലിനായി കളത്തിൽ ഇറങ്ങി‌. റിച്ചാർലിസൺ ബ്രസീലിനായി ഗോൾ നേടുകയും ചെയ്തു.