നെയ്മറിനൊപ്പം എമ്പപ്പെയ്ക്കും പരിക്ക്, പി എസ് ജി പ്രതിസന്ധിയിൽ

- Advertisement -

ബ്രസീലിയൻ സൂപ്പർ സ്റ്റാർ നെയ്മറിന് പരിക്കേറ്റ് പിറകെ തന്നെ ഫ്രഞ്ച് യുവതാരം എമ്പപ്പെയ്ക്കും പരിക്കേറ്റു. രണ്ടുപേരുടേയും പരിക്ക് പ്രതിസന്ധിയിലാക്കിയിരിക്കുന്നത് പി എസ് ജിയെ അണ്. പി എസ് ജിയുടെ ഏറ്റവും പ്രധാന താരങ്ങളാണ് എമ്പപ്പെയും നെയ്മറും. ഇന്നലെ ഉറുഗ്വേക്ക് എതിരായ മത്സരത്തിന്റെ ആദ്യ പകുതിയിലാണ് എമ്പപ്പെയ്ക്ക് പരിക്കേറ്റത്. തോളിനാണ് ഈ യുവതാരത്തിന് പരിക്കേറ്റത്.

ഇന്നലെ തന്നെ കാമറൂണ് എതിരെ നടന്ന സൗഹൃദ മത്സരത്തിനിടെയാണ് നെയ്മർ പരിക്കേറ്റ് മടങ്ങിയത്. കളി തുടങ്ങി എട്ടു മിനുട്ടിനകം തന്നെ താരത്തിന് കളം വിടേണ്ടി വന്നു. മസിലിനേറ്റ പരിക്കാണ് നെയ്മറിനെ വലച്ചത്. താരം കണ്ണീരോടെ ആണ് കളം വിട്ടത്.

നിരവധി പ്രധാന മത്സരങ്ങൾ പി എസ് ജിക്ക് മുന്നിൽ ഉണ്ട്. ലിവർപൂളിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരം അടുത്ത ആഴ്ച തന്നെ കളിക്കേണ്ടതുണ്ട്‌.

Advertisement