എ ടി കെയെ തോൽപ്പിച്ച് ഈസ്റ്റ് ബംഗാൾ

- Advertisement -

122ആം ഐ എഫ് എ ഷീൽഡിലെ ഗ്രൂപ്പ് മത്സരത്തിൽ എ ടി കെ കൊൽക്കത്തയെ ഈസ്റ്റ്‌ ബംഗാൾ പരാജയപ്പെടുത്തി. എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു ഈസ്റ്റ് ബംഗാളിന്റെ വിജയം. ഈസ്റ്റ് ബംഗാളിന്റെ രണ്ടാം വിജയമാണിത്. എ ടി കെ ആകട്ടെ ആദ്യത്തെ മത്സരത്തിൽ സമനില വഴങ്ങുകയും ചെയ്തിരുന്നു.

മറ്റൊരു മത്സരത്തിൽ മൊഹമ്മദൻസിനെ സൈൽ തകർത്തു. എതിരില്ലാത്ത നാലു ഗോളുകൾക്കാണ് സൈൽ വിജയിച്ചത്. ഗ്രൂപ്പ് എയിൽ രണ്ട് മത്സരത്തിൽ ആറ് പോയന്റുമായി ഈസ്റ്റ് ബംഗാൾ ആണ് ഒന്നാമത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement