അഞ്ച് ക്യാച്ചുകള്‍, റെക്കോര്‍ഡുകളുടെ കൂട്ടുകാരനായി എംഎസ് ധോണി

- Advertisement -

തന്റെ പിറന്നാള്‍ ദിനം കഴിഞ്ഞ് തൊട്ടടുത്ത ദിവസം ഒരു റെക്കോര്‍ഡ് കൂടി സ്വന്തമാക്കി എംഎസ് ധോണി. ഒരു ടി20 അന്താരാഷ്ട്ര മത്സരങ്ങളില്‍ അഞ്ച് ക്യാച്ചുകള്‍ പൂര്‍ത്തിയാക്കുന്ന ആദ്യ വിക്കറ്റ് കീപ്പറെന്ന നേട്ടമാണ് ഇന്നത്തെ പ്രകടനത്തിലൂടെ എംഎസ് സ്വന്തമാക്കിയത്. ഇന്നത്തെ മത്സരത്തില്‍ ടി20യില്‍ 50 ക്യാച്ചുകള്‍ പൂര്‍ത്തിയാക്കുന്ന താരം എന്ന നേട്ടം കൂടി ധോണി സ്വന്തമാക്കിയിരുന്നു.

മികച്ച തുടക്കത്തിനു ശേഷം ഇംഗ്ലണ്ട് ബാറ്റിംഗ് നിര കൂറ്റനിടകള്‍ക്ക് ശ്രമിച്ച പുറത്തായപ്പോള്‍ അതില്‍ അഞ്ച് താരങ്ങളുടെ അവസാനം ധോണിയുടെ കൈകളിലായിരുന്നു. ഇംഗ്ലണ്ട് ഇന്നിംഗ്സില്‍ വീണ 9 വിക്കറ്റുകളി‍ല്‍ ഈ അഞ്ച് പുറത്താകലുകള്‍ക്ക് പുറമേ അവസാന വിക്കറ്റില്‍ റണ്ണൗട്ടിലും ധോണിയുടെ കരസ്പര്‍ശമുണ്ടാിയരുന്നു.

ടി20കളില്‍ 33 സ്റ്റംപിംഗുകളുമായി നില്‍ക്കുന്ന ധോണി തന്നെയാണ് സ്റ്റംപിംഗുകളുടെ കാര്യത്തിലും ഏറെ മുന്നില്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement