ഏഷ്യാ കപ്പിന് ഇനി 50 ദിവസം മാത്രം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

യു എ ഇയിൽ നടക്കുന്ന 17ആമത് ഏഷ്യാ കപ്പിന് ഇനി വെറും 50 ദിവസം മാത്രം. 24 ടീമുകൾ കളിക്കുന്ന ആദ്യ ഏഷ്യാ കപ്പ് എന്നതിനാൽ ഏറ്റവും വലിയ ഏഷ്യാ കപ്പ് എന്ന പേര് നേരത്തെ തന്നെ ഈ ടൂർണമെന്റ് സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ തവണ വരെ 16 ടീമുകൾ മാത്രമായിരുന്നു ഏഷ്യാ കപ്പിൽ ഉണ്ടായിരുന്നത്. യു എ ഇ ആതിഥ്യം വഹിക്കുന്ന രണ്ടാമത് ഏഷ്യാ കപ്പ് ആണിത്. ഇതിനു മുമ്പ് 1996ലാണ് യു എ ഇയിൽ വെച്ച് ഏഷ്യാ കപ്പ് നടന്നത്.

നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യ പങ്കെടുക്കുന്ന ഏഷ്യാ കപ്പ് കൂടിയാണിത്. ഇന്ത്യയുടെ ഏഷ്യാ കപ്പ് പോരാട്ടങ്ങൾക്ക് വേദിയാവുക അബുദാബിയും ഷാർജയുമാകും. ഗ്രൂപ്പ് എയിൽ ഉള്ള ഇന്ത്യയുടെ ഒരു മത്സരം ഷാർജാ സ്റ്റേഡിയത്തിലും, രണ്ട് മത്സരങ്ങൾ അബുദാബിയിലുമാവും നടക്കുക. ശക്തമായ ഗ്രൂപ്പിലാണ് ഇന്ത്യ ഉള്ളത് എങ്കിലും പ്രവാസികളായ ഇന്ത്യ ആരാധകരുടെ വലിയ പിന്തുണയുടെ ബലത്തിൽ അത്ഭുതങ്ങൾ കാണിക്കാൻ ആകുമെന്ന പ്രതീക്ഷയിൽ തന്നെയാണ് ഇന്ത്യ.

ഇന്ത്യയുടെ ഫിക്സ്ചറുകൾ:

India vs Thailand – Sun 6 Jan 2019

Al Nahyan Stadium, Abu Dhabi

India vs UAE – Thu 10 Jan 2019

Zayed Sports City, Abu Dhabi

India vs Bahrain – Mon 14 Jan 2019

Sharjah Stadium, Sharjah