സീനിയർ സ്കൂൾ ഫുട്ബോളിൽ കേരളത്തിന് വിജയ തുടക്കം

- Advertisement -

ദേശീയ സീനിയർ സ്കൂൾ ഫുട്ബോളിൽ കേരളത്തിന് വിജയ തുടക്കം. ഇന്ന് നടന്ന ആദ്യ മത്സരത്തിൽ മണിപ്പൂരിനെ ആണ് കേരളം തോൽപ്പിച്ചത്. എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു കേരളത്തിന്റെ വിജയം. രാജാസ്ഥാനിലാണ് ടൂർണമെന്റ് നടക്കുന്നത്. ബിജോയ് നായകനായ കേരളാ ടീമിനായി ഇന്ന് ജേക്കബ്, യാസിൻ, തരീക്, വൈശാഖ് എന്നിവരാണ് ഗോളുകൾ നേടിയത്. പഞ്ചാബുമായാണ് കേരളത്തിന്റെ അടുത്ത മത്സരം.

Advertisement