അമ്രീന്ദറിന് കൊറോണ പോസിറ്റീവ്, പകരം ധീരജ് സിംഗ് ഇന്ത്യൻ ടീമിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സാഫ് കപ്പിനുള്ള ഇന്ത്യൻ സ്ക്വാഡിനൊപ്പം അമ്രീന്ദർ സിംഗ് ഉണ്ടാകില്ല. താരം കൊറോണ പോസിറ്റീവ് ആയതിനാൽ ആണ് സ്ക്വാഡിൽ നിന്ന് ഒഴിവാക്കപ്പെട്ടത്. താരം ഇപ്പോൾ ഐസൊലേഷനിൽ ആണ്. അമ്രീന്ദറിന് പകരം യുവ ഗോൾ കീപ്പർ ധീരജ് സിംഗിനെ ഇന്ത്യൻ ടീമിലേക്ക് ഉൾപ്പെടുത്തിയതായി എ ഐ എഫ് എഫ് അറിയിച്ചു. മുംബൈ സിറ്റിയുടെ ബിപിൻ സിംഗും കൊറോണ പോസിറ്റീവ് ആയിട്ടുണ്ട്. എന്നാൽ താരം 23അംഗ ഇന്ത്യൻ ടീമിൽ ഇടം നേടിയിരുന്നില്ല.

ഒക്ടോബർ 1 മുതൽ 13 വരെ ആണ് ടൂർണമെന്റ് നടക്കുക. ബയോ ബബിളിൽ ആയിരിക്കും ടൂർണമെന്റ് നടക്കുക. കോവിഡ് -19 കാരണം ഏകദേശം ഒരു വർഷത്തോളം നീട്ടിവെക്കേണ്ടി വന്ന ടൂർണമെന്റ് ആണ് അവസാനം നടക്കുന്നത്.

Fixture;
3rd October – India vs Bangladesh
6th October – India vs Sri Lanka
8th October – India vs Nepal
11th October – India vs Maldives

സ്ക്വാഡ്;

GOALKEEPERS: Gurpreet Singh, Dheeraj Singh, Vishal Kaith.

DEFENDERS: Pritam Kotal, Seriton Fernandes, Chinglensana Singh, Rahul Bheke, Subhasish Bose, Mandar Rao Dessai.

MIDFIELDERS: Udanta Singh, Brandon Fernandes, Lalengmawia, Anirudh Thapa, Sahal Abdul Samad, Jeakson Singh, Glan Martins, Suresh Singh, Liston Colaco, Yasir Mohammad.

FORWARDS: Manvir Singh, Rahim Ali, Sunil Chhetri, Farukh Choudhary.