ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് മോയിന്‍ അലി ഉടന്‍ വിരമിക്കുമെന്ന് സൂചന

Moeenali

ഇംഗ്ലണ്ട് താരം മോയിന്‍ അലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് ഉടന്‍ വിരമിക്കുമെന്ന് സൂചന. 64 ടെസ്റ്റ് മത്സരത്തിൽ കളിച്ചിട്ടുള്ള മോയിന്‍ 2916 റൺസും 64 വിക്കറ്റും നേടിയിട്ടുണ്ട്. ഈ വിവരം ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിനെയും കോച്ച് ക്രിസ് സില്‍വര്‍വുഡിനെയും താരം കഴിഞ്ഞാഴ്ച തന്നെ അറിയിച്ചുവെന്നാണ് ലഭിയ്ക്കുന്ന വിവരം.

താരത്തിന്റെ വിരമിക്കൽ തീരുമാനം അധികം വൈകാതെയോ ഇന്ന് തന്നെയോ ഉണ്ടാകുവാന്‍ സാധ്യതയുണ്ടെന്നാണ് ലഭിയ്ക്കുന്ന വിവരം. താരം വൈറ്റ് ബോള്‍ ക്രിക്കറ്റിൽ ശ്രദ്ധ തിരിക്കുവാനാണ് തീരുമാനം എന്നാണ് അറിയുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ആഷസ് പരമ്പരയ്ക്കായി ഓസ്ട്രേലിയ ക്വാറന്റീന്‍ മാനദണ്ഡങ്ങള്‍ ഇംഗ്ലണ്ട് ബോര്‍ഡിന് അയയ്ച്ച് കൊടുത്തിരുന്നു.

എന്നാൽ ഇതിനും വളരെ മുമ്പ് തന്നെ താരം തന്റെ തീരുമാനത്തിലേക്ക് എത്തിയിരുന്നുവെന്നാണ് അറിയുന്നത്. ടെസ്റ്റിൽ മൂവായിരം റൺസും 200 വിക്കറ്റും നേടി ക്രിക്കറ്റ് ഇതിഹാസങ്ങളായ ഇയാന്‍ ബോത്തം, ഗാരി സോബേഴ്സ്, ഇമ്രാന്‍ ഖാന്‍ എന്നിവര്‍ക്കൊപ്പം ഇടം പിടിയ്ക്കുവാനുള്ള അവസരം കൂടിയാണ് ഇതോടെ മോയിന്‍ വേണ്ടെന്ന് വെച്ചിരിക്കുന്നത്.

Previous articleഅമ്രീന്ദറിന് കൊറോണ പോസിറ്റീവ്, പകരം ധീരജ് സിംഗ് ഇന്ത്യൻ ടീമിൽ
Next articleഇത്തരമൊരു മത്സരത്തിന്റെ ഭാഗമാകുവാന്‍ കഴിഞ്ഞത് ഭാഗ്യം – ഓയിന്‍ മോര്‍ഗന്‍