അബ്ദു റഹീം കണ്ണൂര്‍ വാരിയേഴ്സില്‍
![Resizedimage 2026 11 06 01 30 15 4230[1]](https://fanport.in/wp-content/uploads/2026/11/ResizedImage_2026-11-06_01-30-15_42301.avif)
കണ്ണൂര്‍: റെയില്‍വേസ് മലയാളി താരം അബ്ദു റഹീം കെ കണ്ണൂര്‍ വാരിയേഴ്സ് എഫ്സിയില്‍. വിങ്ങറായും സ്ട്രൈക്കറായും കളിക്കുന്ന 26 കാരനായ താരം കേരളത്തിനും റെയില്‍വേസിനും വേണ്ടി സന്തോഷ് ട്രോഫിയില്‍ ബൂട്ടുകെട്ടിയ താരമാണ്.
2026 ലെ 78-ാമത് സന്തോഷ് ട്രോഫിയില്‍ മൂന്നാം സ്ഥാനം നേടിയ ഇന്ത്യന്‍ റെയില്‍വേസ് ടീമിന്റെയും 2024 ലെ 37-ാമത് ദേശീയ ഗെയിംസില്‍ മൂന്നാം സ്ഥാനം നേടിയ കേരള ടീമിലും അംഗമായിരുന്നു.
കേരള യുണൈറ്റഡിനൊപ്പം കേരള പ്രീമിയര്‍ ലീഗ് കിരീടവും താരം നേടിയിട്ടുണ്ട്.