FIFA World CupFeatured

ലോകകപ്പിൽ ചരിത്രനേട്ടവുമായി ഇന്ത്യൻ വംശജൻ നിഷാൻ

Resizedimage 2026 06 14 14 59 35 1


വാൻകൂവർ: ഫിഫ ലോകകപ്പ് 2026-ലെ ഗ്രൂപ്പ് ഡി പോരാട്ടത്തിൽ കരുത്തരായ തുർക്കിയെ അട്ടിമറിച്ച് ഓസ്‌ട്രേലിയയ്ക്ക് സ്വപ്നതുല്യമായ തുടക്കം. കാനഡയിലെ വാൻകൂവറിൽ നടന്ന മത്സരത്തിൽ നേരിട്ടുള്ള രണ്ട് ഗോളുകൾക്കാണ് (2-0) സോക്കറൂസ് തുർക്കിയെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ഓസ്‌ട്രേലിയയ്ക്കായി അരങ്ങേറ്റം കുറിച്ച ഇന്ത്യൻ വംശജനായ വിങ്ങർ നിഷാൻ വെലുപ്പിള്ളെ ലോകകപ്പ് ചരിത്രത്തിൽ ഒരു അപൂർവ്വ നാഴികക്കല്ലും സ്വന്തമാക്കി.



മത്സരത്തിന്റെ 61-ാം മിനിറ്റിൽ ആദ്യ ഗോൾ നേടിയ ഇരൻകുണ്ടയ്ക്ക് പകരക്കാരനായാണ് 25-ാം വയസ്സിൽ നിഷാൻ കളത്തിലിറങ്ങിയത്. ടീം നേടിയ മുൻതൂക്കം നിലനിർത്തുന്നതിനായി പ്രതിരോധത്തിന് പ്രാധാന്യം നൽകിയുള്ള റോളിലാണ് താരം പ്രധാനമായും കളിച്ചത്. ആംഗ്ലോ-ഇന്ത്യൻ വംശജയായ ഗില്ലിയൻ വെലുപ്പില്ലെയുടെ മകനായ നിഷാൻ, പ്രമുഖ ഓസ്‌ട്രേലിയൻ ക്ലബ്ബായ മെൽബൺ വിക്ടറിയുടെ അക്കാദമിയിലൂടെയാണ് വളർന്നുവന്നത്. 2024-ൽ ചൈനയ്‌ക്കെതിരെയുള്ള ലോകകപ്പ് യോഗ്യതാ മത്സരത്തിൽ പകരക്കാരനായി ഇറങ്ങി മിനിറ്റുകൾക്കകം ഗോൾ നേടിക്കൊണ്ടാണ് നിഷാൻ ഓസ്‌ട്രേലിയൻ സീനിയർ ജേഴ്സിയിൽ ശ്രദ്ധേയനാകുന്നത്.


ഞായറാഴ്ച നടന്ന മത്സരത്തിൽ കളത്തിലിറങ്ങിയതോടെ 2026 ഫിഫ ലോകകപ്പിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ വംശജനായ ഫുട്ബോൾ താരം എന്ന ചരിത്രനേട്ടം നിഷാൻ വെലുപ്പില്ലെ സ്വന്തം പേരിൽ കുറിച്ചു.