CricketFeatured

രണ്ടാം ടി20യിൽ വിജയം നേടി ശ്രീലങ്ക

Srilanka ശ്രീലങ്ക

വെസ്റ്റിന്‍ഡീസിനെതിരെ രണ്ടാം ടി20യിൽ വിജയം നേടി ശ്രീലങ്ക. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 194/6 എന്ന സ്കോര്‍ നേടിയപ്പോള്‍ വെസ്റ്റിന്‍ഡീസ് 157 റൺസിൽ ഒതുങ്ങുകയായിരുന്നു. 37 റൺസ് വിജയം ആണ് ശ്രീലങ്ക നേടിയത്. 18.1 ഓവറിലാണ് ശ്രീലങ്ക വെസ്റ്റിന്‍ഡീസിനെ ഓള്‍ഔട്ട് ആക്കിയത്. പരമ്പരയിലെ ആദ്യ മത്സരത്തിൽ വെസ്റ്റിന്‍ഡീസിനായിരുന്നു വിജയം.

ശ്രീലങ്കയ്ക്ക് വേണ്ടി പുറത്താകാതെ നിന്ന കമിൽ മിശ്ര 61 റൺസുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ ദസുന്‍ ഷനക 24 പന്തിൽ 58 റൺസുമായി അവസാന ഓവറുകളിൽ അടിച്ച് തകര്‍ത്തു. കുശൽ മെന്‍ഡിസ് 19 പന്തിൽ 31 റൺസ് നേടിയപ്പോള്‍ കമിന്‍ഡു മെന്‍ഡിസ് 24 റൺസും നേടി. വെസ്റ്റിന്‍ഡീസ് ബൗളിംഗിന് വേണ്ടി ഷമാര്‍ ജോസഫ് മൂന്നും മാത്യു ഫോര്‍ഡേ 2 വിക്കറ്റും നേടി.

വെസ്റ്റിന്‍ഡീസ് നിരയിൽ റോവ്മന്‍ പവൽ 26 പന്തിൽ 43 റൺസ് നേടിയപ്പോള്‍ ഷിമ്രൺ ഹെറ്റ്മ്യര്‍ 36 റൺസും നേടിയാണ് പൊരുതി നോക്കിയത്. ശ്രീലങ്കയ്ക്ക് വേണ്ടി ദുഷ്മന്ത ചമീരയും വനിന്‍ഡു ഹസരംഗയും മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ ദുനിത് വെല്ലാലാഗേ രണ്ട് വിക്കറ്റ് നേടി.