CricketFeatured

പാക്കിസ്ഥാനെ തറപറ്റിച്ച് ഇന്ത്യന്‍ വനിതകള്‍

Indiawomen

ഐസിസി വനിത ടി20 ലോകകപ്പിൽ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം. എഡ്ജ്ബാസ്റ്റണിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 170/6 എന്ന സ്കോര്‍ നേടിയപ്പോള്‍ പാക്കിസ്ഥാന്‍ 106 റൺസ് മാത്രമേ നേടിയുള്ളു. 17ഓവറിൽ പാക്കിസ്ഥാന്‍ 106 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ ഇന്ത്യ 64 റൺസ് വിജയം നേടി.

Smritimandhana

ഇന്ത്യയ്ക്കായി 68 റൺസുമായി സ്മൃതി മന്ഥാന ടോപ് സ്കോറര്‍ ആയപ്പോള്‍ ഹര്‍മ്മന്‍പ്രീത് 36 റൺസും റിച്ച ഘോഷ് 34 റൺസും നേടി. പാക്കിസ്ഥാന് വേണ്ടി സദിയ ഇക്ബാലും ഫാത്തിമ സനയും രണ്ട് വീതം വിക്കറ്റ് നേടി.

മുനീബ അലി 41 റൺസ് നേടി പാക്കിസ്ഥാന് വേണ്ടി ടോപ് സ്കോറര്‍ ആയപ്പോള്‍ 18 റൺസ് നേടിയ ആലിയ റിയാസ് ആണ് ടീമിന്റെ രണ്ടാമത്തെ ടോപ് സ്കോറര്‍. ഇന്ത്യയ്ക്കായി ദീപ്തി ശര്‍മ്മ 5 വിക്കറ്റും ശ്രീ ചരണി 3 വിക്കറ്റും നേടി.