ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് മൊറോക്കോ; യുസഫ് എൻ-നെസിരി പുറത്ത്, പരിക്കേറ്റ നായെഫ് അഗേർഡിന് സ്ഥാനം

വരാനിരിക്കുന്ന 2026 ലോകകപ്പിനുള്ള മൊറോക്കോ ഫുട്ബോൾ ടീമിനെ പുതിയ പരിശീലകൻ മുഹമ്മദ് ഔഹാബി പ്രഖ്യാപിച്ചു. കടുത്ത തീരുമാനങ്ങളോടെ പ്രഖ്യാപിച്ച ഈ ടീമിൽ നിന്ന്, 2022-ൽ ഖത്തറിൽ മൊറോക്കോ സെമി ഫൈനൽ വരെയെത്തിയ ചരിത്ര മുന്നേറ്റത്തിൽ നിർണ്ണായക പങ്കുവഹിച്ച സൂപ്പർ ഫോർവേഡ് യുസഫ് എൻ-നെസിരിയെ ഒഴിവാക്കിയതാണ് ഏറ്റവും വലിയ അമ്പരപ്പായി മാറിയത്. ഈ ജനുവരിയിൽ സ്വന്തം നാട്ടിൽ നടന്ന ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിലും 27-കാരനായ നെസിരി കളിച്ചിരുന്നു.
എന്നാൽ പ്രതിരോധ നിരയിലെ വിശ്വസ്ത താരം നായെഫ് അഗേർഡ് പരിക്കിന്റെ പിടിയിലായിരുന്നിട്ടും ടീമിൽ ഇടം നേടി. മാർച്ചിൽ മാഴ്സെയ്ക്ക് വേണ്ടി കളിച്ചതിന് ശേഷം അഗേർഡ് ഇതുവരെ കളിക്കളത്തിൽ ഇറങ്ങിയിട്ടില്ലെങ്കിലും, ലോകകപ്പിന് മുൻപ് കായികക്ഷമത തെളിയിക്കാൻ താരത്തിന് ആവശ്യത്തിന് സമയം നൽകാനാണ് പരിശീലകന്റെ തീരുമാനം.
കരുത്തുറ്റ താരങ്ങളെയെല്ലാം നിലനിർത്തിക്കൊണ്ടാണ് മൊറോക്കോ അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങളിലായി നടക്കുന്ന ലോകകപ്പിന് ഒരുങ്ങുന്നത്. 26-കാരനായ നായകൻ അഷ്റഫ് ഹക്കിമിയും മറ്റ് പ്രമുഖ വെറ്ററൻ താരങ്ങളും പ്രതിരോധത്തിന് കരുത്തേകാൻ ടീമിലുണ്ട്. ഫ്രാൻസിന്റെ ജൂനിയർ ടീമിൽ കളിച്ചിരുന്ന മധ്യനിര താരം അയൂബ് ബൗആദി ഇത്തവണ ഫ്രഞ്ച് കുപ്പായം വെടിഞ്ഞ് മൊറോക്കോയ്ക്ക് വേണ്ടി കളിക്കാൻ തീരുമാനിച്ചത് ടീമിന് വലിയ മുതൽക്കൂട്ടാകും. റോയൽ ആംഡ് ഫോഴ്സസിനെ ആഫ്രിക്കൻ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ഗോൾകീപ്പർ അഹമ്മദ് തഗ്നൗട്ടിയും 2022-ന് ശേഷം ആദ്യമായി ദേശീയ ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.
ലോകകപ്പിൽ ഗ്രൂപ്പ് സിയിലാണ് മൊറോക്കോ മത്സരിക്കുന്നത്. ജൂൺ 13-ന് ന്യൂജേഴ്‌സിയിൽ വെച്ച് നടക്കുന്ന തങ്ങളുടെ ആദ്യ മത്സരത്തിൽ ശക്തരായ ബ്രസീലിനെയാണ് മൊറോക്കോ നേരിടുക. തുടർന്ന് ജൂൺ 19-ന് ബോസ്റ്റണിൽ വെച്ച് സ്കോട്ട്‌ലൻഡിനെയും, ജൂൺ 24-ന് മിയാമിയിൽ വെച്ച് ഹെയ്തിയെയും മൊറോക്കോ നേരിടും. നെസിരിയുടെ അസാന്നിധ്യത്തിലും അഗേർഡിന്റെ പരിക്കിന്റെ ആശങ്കകൾക്കിടയിലും, ഖത്തർ ലോകകപ്പിലെ മികച്ച പ്രകടനം ഇത്തവണയും ആവർത്തിക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് മൊറോക്കോ ക്യാമ്പ്.
Squad:
Goalkeepers: Yassine Bounou (Al Hilal), Munir Mohamedi (RS Berkane), Ahmed Tagnaouti (Royal Armed Forces)
Defenders: Noussair Mazraoui (Manchester United), Anass Salah-Eddine (PSV Eindhoven), Youssef Belammari (Al Ahly), Nayef Aguerd (Marseille), Chadi Riad (Crystal Palace), Issa Diop (West Ham United), Redouane Halhal (KV Mechelen), Achraf Hakimi (Paris St-Germain), Zakaria El Ouahdi (Genk)
Midfielders: Samir El Mourabet (Strasbourg), Ayyoub Bouaddi (Lille), Neil El Aynaoui (Roma), Sofyan Amrabat (Real Betis), Azzedine Ounahi (Girona), Bilal El Khannouss (Stuttgart), Ismael Saibari (PSV Eindhoven)
Forwards: Abdessamad Ezzalzouli (Real Betis), Chemsdine Talbi (Sunderland), Soufiane Rahimi (Al Ain), Ayoub El Kaabi (Olympiacos), Brahim Diaz (Real Madrid), Yassine Gessime (Strasbourg), Ayoub Amaimouni-Echghouyabe (Eintracht Frankfurt)
Reserves: Goalkeeper El Mehdi Al Harrar (Raja Casablanca), centre-back Marwane Saâdane (Al-Fateh) and winger Amine Sbaï (Angers).
——————————–