തിളങ്ങിയത് സാള്‍ട്ട് മാത്രം, ശ്രീലങ്കയ്ക്കെതിരെ 9 വിക്കറ്റ് നഷ്ടത്തിൽ 146 റൺസ് നേടി ഇംഗ്ലണ്ട്

ഐസിസി ടി20 ലോകകപ്പിലെ സൂപ്പര്‍ 8 മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ 9 വിക്കറ്റ് നഷ്ടത്തിൽ 146 റൺസ് നേടി ഇംഗ്ലണ്ട്. ഓപ്പണര്‍ ഫിലിപ്പ് സാള്‍ട്ട് നേടിയ 62 റൺസ് മാത്രമാണ് ഇംഗ്ലണ്ട് നിരയിൽ ചെറുത്തുനില്പായി മാറിയത്.

14 പന്തിൽ 21 റൺസ് നേടിയ വിൽ ജാക്സ് ആണ് ടീമിന്റെ രണ്ടാമത്തെ ടോപ് സ്കോറര്‍. ഹാരി ബ്രൂക്ക് 7 പന്തിൽ 14 റൺസും നേടി പുറത്തായി. ശ്രീലങ്കയ്ക്കായി ദുനിത് വെല്ലാലാഗേ മൂന്നും ദിൽഷന്‍ മധുഷങ്കയും മഹീത് തീക്ഷണയും രണ്ട് വീതം വിക്കറ്റ് നേടി.