FeaturedIndian Premier League

ആര്‍സിബി ആരാധകര്‍ ആശങ്കയിൽ, ചിന്നസ്വാമിയിൽ ഐപിഎൽ നടക്കുമോ എന്നതിലെ തീരുമാനം വൈകുന്നു

RCB IPL

ഈ വര്‍ഷത്തെ ഐപിഎലിലെ ആര്‍സിബി മത്സരങ്ങള്‍ വേദി ചിന്നസ്വാമി സ്റ്റേഡിയം ആകുമോ എന്നതിലെ അവ്യക്തത തുടരുന്നു. കര്‍ണ്ണാടക സര്‍ക്കാര്‍ അതിന് അനുമതി നൽകിയെങ്കിലും സ്റ്റേഡിയത്തിലെ മരാമത്ത് പണികള്‍ പ്രതീക്ഷ സമയത്ത് പൂര്‍ത്തിയായാൽ മാത്രമേ മത്സരങ്ങള്‍ നടക്കു എന്നാണ് ലഭിയ്ക്കുന്ന വിവരം.

രഞ്ജി ട്രോഫി മത്സരങ്ങള്‍ക്ക് ഹുബ്ബല്ലിയെയാണ് കര്‍ണ്ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസ്സിയേഷന്‍ വേദിയായി പ്രഖ്യാപിച്ചത്. ചിന്നസ്വാമി സ്റ്റേഡിയത്തിലെ സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി പല ഗേറ്റുകളും പൊളിച്ച് വലുതാക്കുന്നതും മറ്റു പണികളുമാണ് സ്റ്റേഡിയത്തിൽ നടക്കുന്നത്.

ജൂൺ 4 2025ന് ആര്‍സിബിയുടെ കിരീട നേടത്തിന് ശേഷമുള്ള ആഘോഷത്തിലെ തിക്കിലും തിരക്കിലും 11 പേരുടെ ജീവന്‍ നഷ്ടമായിരുന്നു. അന്നത്തെ അനിഷ്ട സംഭവങ്ങളിൽ 56 പേര്‍ക്കാണ് പരിക്കേറ്റത്.

ഈ മാസം അവസാനത്തോടെ ചിന്നസ്വാമി സ്റ്റേഡിയത്തിലെ പണികളെല്ലാം അവസാനിക്കുമെന്നാണ് ലഭിയ്ക്കുന്ന വിവരം. അല്ലാത്ത പക്ഷം ആര്‍സിബി റായ്പൂരിലും ചത്തീസ്ഗഢിലും മത്സരങ്ങള്‍ നടത്തുവാനുള്ള സാധ്യതകളും പരിശോധിക്കുന്നുണ്ട്.