ബാറ്റിംഗ് തകര്‍ന്നു, ലങ്കയ്ക്ക് കൂറ്റന്‍ തോൽവി

ബൗളിംഗിൽ മികച്ച പ്രകടനം പുറത്തെടുത്തുവെങ്കിലും ബാറ്റിംഗിൽ പരാജയമായി ശ്രീലങ്ക. 146/9 എന്ന സ്കോറിന് ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടുവെങ്കിലും 16.4 ഓവറിൽ 95 റൺസിന് ശ്രീലങ്ക ഓള്‍ഔട്ട് ആകുകയായിരുന്നു. ഇതോടെ സൂപ്പര്‍ 8ൽ 51 റൺസിന്റെ വിജയം ആണ് ഇംഗ്ലണ്ട് നേടിയത്.
30 റൺസ് നേടിയ ദസുന്‍ ഷനക ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ മറ്റൊരു താരത്തിനും ശ്രദ്ധേയമായ പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ല. ഇംഗ്ലണ്ടിന് വേണ്ടി വിൽ ജാക്സ് 3 വിക്കറ്റും ലിയാം ഡോൺ, ജോഫ്ര ആര്‍ച്ചര്‍, ആദിൽ റഷീദ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുമായി മികച്ച പ്രകടനം പുറത്തെടുത്തു.