FeaturedBadminton

ജപ്പാൻ ഓപ്പൺ വിജയം; റാങ്കിംഗിൽ എട്ടാം സ്ഥാനത്തേക്ക് മുന്നേറി പി.വി. സിന്ധു

Sindhu


ജപ്പാൻ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിലെ മിന്നുന്ന പ്രകടനത്തിന് പിന്നാലെ ലോക റാങ്കിംഗിൽ മുന്നേറ്റം നടത്തി ഇന്ത്യയുടെ സ്റ്റാർ താരം പി.വി. സിന്ധു. പുതിയ റാങ്കിംഗ് പട്ടികപ്രകാരം താരം ലോക എട്ടാം സ്ഥാനത്തെത്തി. മൂന്ന് വർഷത്തിനിടയിലെ സിന്ധുവിന്റെ ഏറ്റവും ഉയർന്ന റാങ്കിങ്ങാണിത്.

കരിയറിലെ ആദ്യ സൂപ്പർ 750 കിരീടം സ്വന്തമാക്കിയാണ് സിന്ധു ഈ നേട്ടം കൈവരിച്ചത്. ഫൈനലിൽ ജപ്പാന്റെ കരുത്തയായ താരം അക്കാനെ യാമാഗുചിയെ പരാജയപ്പെടുത്തിയാണ് സിന്ധു ജേതാവായത്.

ഈ വിജയത്തിലൂടെ റാങ്കിംഗിൽ രണ്ട് സ്ഥാനങ്ങൾ മുന്നേറാൻ താരത്തിന് കഴിഞ്ഞു.
അടുത്തതായി ചൈന ഓപ്പൺ ടൂർണമെന്റിൽ സിന്ധു മാറ്റുരയ്ക്കും. ചൈന ഓപ്പണിന്റെ ആദ്യ മത്സരത്തിൽ മറ്റൊരു ഇന്ത്യൻ താരമായ ഉന്നതി ഹൂഡയെ ആണ് സിന്ധു നേരിടുന്നത്. മികച്ച ഫോമിലുള്ള സിന്ധുവിന് വരാനിരിക്കുന്ന മത്സരങ്ങളിലും വിജയം തുടാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.