പൊരുതി വീണ് ഇന്ത്യ, കൂറ്റന്‍ ചേസിംഗിനിറങ്ങി 27 റൺസ് തോൽവി

ഇംഗ്ലണ്ടിനെതിരെ മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് പരാജയം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 387/3 എന്ന സ്കോര്‍ നേടിയപ്പോള്‍ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ 360 റൺസാണ് നേടിയത്. ഇംഗ്ലണ്ടിന് വേണ്ടി ടോപ് ഓര്‍ഡറിൽ ബെന്‍ ഡക്കറ്റ് 141 റൺസ് നേടിയപ്പോള്‍ ജേക്കബ് ബെത്തൽ 91 റൺസും ജോ റൂട്ട് പുറത്താകാതെ 48 പന്തിൽ 74 റൺസും നേടി. ജോസ് ബട്‍ലര്‍ 13 പന്തിൽ 41 റൺസുമായി അവസാന ഓവറുകളിൽ അടിച്ച് തകര്‍ത്തു. ഇന്ത്യയ്ക്ക് വേണ്ടി പ്രസിദ്ധ് കൃഷ്ണ 2 വിക്കറ്റ് നേടി.
മറുപടി ബാറ്റിംഗിൽ ഇന്ത്യയ്ക്കായി രോഹിത് ശര്‍മ്മ 138 റൺസും ശുഭ്മന്‍ ഗില്‍ 77 റൺസും നേടിയപ്പോള്‍ വിരാട് കോഹ്‍ലി 74 റൺസും നേടി പൊരുതി നോക്കി. എന്നാൽ പിന്നീട് വന്ന താരങ്ങളിൽ നിന്ന് വലിയൊരു സ്കോര്‍ വരാതിരുന്നത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. ഇംഗ്ലണ്ടിന് വേണ്ടി സാം കറന്‍ 4 വിക്കറ്റ് നേടി.