CricketFeatured

ദുലീപ് ട്രോഫി: വെസ്റ്റ് സോണിനെ റുതുരാജ് നയിക്കും

Ruturaj
Ruturaj

2026-27 ദുലീപ് ട്രോഫി വെസ്റ്റ് സോൺ ടീമിനെ റുതുരാജ് ഗായക്വാഡ് നയിക്കും. ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ നായകനായ റുതുരാജിന്റെ ഒപ്പം വൈസ് ക്യാപ്റ്റനായി മുംബൈ ഓള്‍റൗണ്ടര്‍ ഷംസ് മുലാനിയെ പ്രഖ്യാപിച്ചിട്ടുണ്ട്. മുന്‍ ഇന്ത്യന്‍ താരം പൃഥ്വി ഷാ വെസ്റ്റ് സോൺ ടീമിലേക്ക് എത്തിയിട്ടുണ്ട്.

മുംബൈയിൽ നിന്ന് മഹാരാഷ്ട്രയിലേക്ക് മാറിയ താരം 2024ന് ശേഷം ഒരു ഐപിഎൽ മത്സരം പോലും കളിച്ചിട്ടില്ല. കഴിഞ്ഞ ദുലീപ് ട്രോഫിയിൽ താരത്തെ വെസ്റ്റ് സോൺ ടീമിലേക്ക് പരിഗണിച്ചിരുന്നില്ല.

ഓഗസ്റ്റ് 23ന് ആരംഭിയ്ക്കുന്ന ദുലീപ് ട്രോഫി മത്സരങ്ങള്‍ എല്ലാം ബെംഗളൂരുവിലെ ബിസിസിഐ സെന്റര്‍ ഓഫ് എക്സലന്‍സിലാണ് നടക്കുക.

വെസ്റ്റ് സോൺ:Ruturaj Gaikwad (C), Shams Mulani (VC), Shardul Thakur, Sarfaraz Khan, Musheer Khan, Tushar Deshpande, Tanush Kotian, Harvik Desai (wk), Jaymeet Patel, Urvil Patel, Siddharth Desai, Atit Sheth, Prithvi Shaw, Shivalik Sharma and Mukesh Choudhary.