FeaturedCricket

നടന്നത് നിയമപ്രകാരമുള്ള കാര്യം പക്ഷേ താന്‍ ഇത്തരത്തില്‍ ചെയ്യില്ലായിരുന്നു – സൽമാന്‍ അഗ

Salmanagha

പാക്കിസ്ഥാന്‍ ബംഗ്ലാദേശ് ഏകദിന പരമ്പരയിലെ രണ്ടാം ഏകദിനത്തിൽ വിവാദമായ റണ്ണൗട്ടിന് വിധേയനായി പുറത്തായ സൽമാന്‍ അഗ പറയുന്നത് താന്‍ ഒരിക്കലും ഇത്തരത്തില്‍ എതിരാളിയെ പുറത്താക്കില്ലെന്നാണ്. മത്സരത്തിന്റെ 39ാം ഓവറിൽ ആണ് വിവാദമായ സംഭവം അരങ്ങേറുന്നത്.

നോൺ സ്ട്രൈക്കിൽ അഗയുടെ നേരെ വന്ന പന്ത് കൈക്കലാക്കുവാന്‍ ശ്രമിച്ച ബൗളര്‍ മെഹ്ദിയുമായി കൂട്ടിയിടിച്ച ശേഷം ഇരു താരങ്ങളും പന്തെടുക്കുവാന്‍ കുനിയുന്നതും ക്രീസിന് പുറത്തുള്ള അഗയെ മെഹ്ദി റണ്ണൗട്ടാക്കുന്നതാണ് കണ്ടത്. മെഹ്ദി ഹസന്‍ ചെയ്തത് ഐസിസി നിയമങ്ങള്‍ക്ക് അനുസൃതമാണെന്നും അത് ഹീറ്റ് ഓഫ് ദി മൊമ്മന്റിൽ ചെയ്തതാണെന്നും താന്‍ മനസ്സിലാക്കുന്നു എന്ന് പറഞ്ഞ അഗ താന്‍ ആണെങ്കില്‍ ഇത്തരത്തിൽ പെരുമാറില്ലെന്ന് വ്യക്തമാക്കി.

ആദ്യ മത്സരത്തിൽ വെറും 114 റൺസിന് പുറത്തായി പാക്കിസ്ഥാന്‍ തോൽവിയേറ്റ് വാങ്ങിയപ്പോള്‍ രണ്ടാം മത്സരത്തിൽ പാക്കിസ്ഥാന്‍ ആദ്യം ബാറ്റ് ചെയ്ത് 274 റൺസ് നേടിയപ്പോള്‍ വെറും 114 റൺസ് നേടി ബംഗ്ലാദേശ് ഓള്‍ഔട്ട് ആകുകയായിരുന്നു. മത്സരത്തിൽ മഴ കാരണം ലക്ഷ്യം 32 ഓവറിൽ നിന്ന് 243 റൺസ് ആയി പുനഃക്രമീകരിച്ചിരുന്നു.