Celestial TrophyCricketFeatured

വിജയഗാഥയുമായി ട്രൈഡന്റ് സി.എ! സെമി ഫൈനലിലേക്ക് ആവേശകരമായ പ്രവേശനം!

Tridentca


29-ാമത് ഓൾ കേരള സെലസ്റ്റിയൽ ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിലെ പോരാട്ടത്തിൽ ഏരീസ് പട്ടൗഡി സി.സിയെ 60 റൺസിന് തകർത്ത് ട്രൈഡന്റ് സി.എ ഫേസ്-1 സെമി ഫൈനലിലേക്ക് യോഗ്യത നേടി!

ബാറ്റിംഗിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ച ആനന്ദ കൃഷ്ണൻ പി.എം (54), അശ്വിൻ ആനന്ദ് (41), മാസ്റ്റിൻ മാത്യു (37) എന്നിവർ ട്രൈഡന്റിന് മികച്ച സ്കോർ സമ്മാനിച്ചു. 246/8 (28 ഓവർ) ഏരീസിനായി അൻഷാദ് എസ് 3 വിക്കറ്റുകൾ വീഴ്ത്തി.

Tridentpotm

മറുപടി ബാറ്റിംഗിൽ അമൽ രമേശ് (45) പൊരുതിയെങ്കിലും അശ്വിൻ ആനന്ദിന്റെ മാരക ബൗളിംഗിന് മുന്നിൽ (4 വിക്കറ്റ്) ഏരീസ് നിര തകർന്നു.186/10 (24.4 ഓവർ)