7 വിക്കറ്റ് വിജയം നേടി ദക്ഷിണാഫ്രിക്ക

ന്യൂസിലാണ്ടിനെതിരെ ആദ്യ ടി20 മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് വിജയം. തകര്‍പ്പന്‍ ബൗളിംഗ് പ്രകടനം പുറത്തെടുത്ത് ന്യൂസിലാണ്ടിനെ 91 റൺസിന് ഓള്‍ഔട്ട് ആക്കിയ ശേഷം ലക്ഷ്യം 16.4 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ മറികടന്ന് ദക്ഷിണാഫ്രിക്ക. ഇതോടെ ടി20 പരമ്പരയിൽ ടീം മുന്നിലെത്തി.
കോണര്‍ എസ്റ്റര്‍ഹുയിസെന്‍ പുറത്താകാതെ 45 റൺസുമായി ടോപ് സ്കോറര്‍ ആയി ആണ് ദക്ഷിണാഫ്രിക്കയുടെ വിജയം സാധ്യമാക്കി. 16 റൺസ് നേടി ഡിയാന്‍ ഫോറെസ്റ്റര്‍ കോണറിന് മികച്ച പിന്തുണ നൽകി.