പവര്‍പ്ലേയിൽ അഞ്ച് വിക്കറ്റ് നഷ്ടം, ദക്ഷിണാഫ്രിക്കയ്ക്കെതിരെ ന്യൂസിലാണ്ടിന് ബാറ്റിംഗ് തകര്‍ച്ച

ടി20 ലോകകപ്പ് സെമി ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ നിഷ്പ്രഭമാക്കിയെങ്കിലും ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ന്യൂസിലാണ്ടിന് ബാറ്റിംഗ് തകര്‍ച്ച. ഇന്ന് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസിലാണ്ട് 91 റൺസ് മാത്രമാണ് നേടിയത്. പവര്‍പ്ലേയ്ക്കുള്ളിൽ തന്നെ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായ ന്യൂസിലാണ്ടിന് പിന്നീട് ഒരു തിരിച്ചുവരവ് സാധ്യമായിരുന്നില്ല.
ലോകകപ്പിൽ കളിച്ച ടിം സീഫെര്‍ട്, ഫിന്‍ അല്ലന്‍ ,രച്ചിന്‍ രവീന്ദ്ര എന്നിവരില്ലാതെയാണ് ന്യൂസിലാണ്ട് മത്സരത്തിനിറങ്ങിയത്. ന്യൂസിലാണ്ട് 36/5 എന്ന നിലയിലേക്ക് ആദ്യ ഓവറുകളിൽ തന്നെ വീണപ്പോള്‍ ആറാം വിക്കറ്റിൽ മിച്ചൽ സാന്റനര്‍ – ജെയിംസ് നീഷം കൂട്ടുകെട്ട് 18 റൺസ് നേടിയെങ്കിലും 15 റൺസ് നേടിയ സാന്റനറിനെ പുറത്താക്കി കേശവ് മഹാരാജ് കൂട്ടുകെട്ട് തകര്‍ത്തു.
26 റൺസ് നേടിയ ജെയിംസ് നീഷം ആണ് ന്യൂസിലാണ്ടിന്റെ ടോപ് സ്കോറര്‍. താരത്തെ പുറത്താക്കി എന്‍ക്യോബാനി മൊകോയന തന്റെ ആദ്യ ടി20 വിക്കറ്റ് നേടി. അതേ ഓവറിൽ സക്കാരി ഫോക്സിനെ പുറത്താക്കി മൊകോയന തന്റെ രണ്ടാം വിക്കറ്റും നേടി. കോള്‍ മക്കോങ്കി 15 റൺസ് നേടി അവസാന വിക്കറ്റായി വീണു.
14.3 ഓവറിൽ ദക്ഷിണാഫ്രിക്ക 91 റൺസിന് ഓള്‍ഔട്ട് ആകുമ്പോള്‍ ദക്ഷിണാഫ്രിക്കന്‍ നിരയിൽ എന്‍ക്യോബാനി മൊകോയന ജെറാള്‍ഡ് കോയെറ്റ്സേ, ഒട്ട്നൈൽ ബാര്‍ട്മാന്‍, കേശവ് മഹാരാജ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.