അഞ്ച് മത്സരങ്ങള്‍ ചിന്നസ്വാമി സ്റ്റേഡിയത്തിൽ കളിയ്ക്കുമെന്ന് അറിയിച്ച് ആര്‍സിബി

ഐപിഎൽ 2026ല്‍ തങ്ങളുടെ അഞ്ച് മത്സരങ്ങള്‍ സ്ഥിരം ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ കളിയ്ക്കുമെന്ന് അറിയിച്ച് ആര്‍സിബി. ബാക്കി അവശേഷിക്കുന്ന രണ്ട് ഹോം മത്സരങ്ങള്‍ റായ്പൂരിലെ ഷഹീദ് വീര്‍ നാരായൺ സിംഗ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുമെന്ന് ഫ്രാഞ്ചൈസി അറിയിച്ചു.
കഴിഞ്ഞ വര്‍ഷത്തെ കിരീടത്തിന് ശേഷമുള്ള ആഘോഷ പരേഡിലെ തിക്കിലും തിരക്കിലും നടന്ന അനിഷ്ട സംഭവങ്ങളിൽ 11 പേരുടെ ജീവന്‍ നഷ്ടമാകുവാനുള്ള സാഹചര്യത്തിന് ശേഷം ചിന്നസ്വാമി സ്റ്റേഡിയത്തിലെ സുരക്ഷ ക്രമീകരണങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഒട്ടനവധി മാറ്റങ്ങള്‍ സ്റ്റേഡിയത്തിൽ നടന്നുകൊണ്ടിരിക്കുകയാണ്.

ജനുവരി 17ന് സുരക്ഷ അധികാരികളിൽ നിന്ന് ക്ലിയറന്‍സ് ലഭിയ്ക്കുകയാണെങ്കിൽ ചിന്നസ്വാമി സ്റ്റേഡിയത്തിൽ മത്സരങ്ങള്‍ നടത്തുവാനുള്ള അനുമതി കര്‍ണ്ണാടക സര്‍ക്കാര്‍ നൽകിയിരുന്നു. ഇതേ തുടര്‍ന്ന് ഫെബ്രുവരി 12ന് ഔദ്യോഗിക ക്ലിയറന്‍സും ആര്‍സിബിയ്ക്ക് ലഭിച്ചു.