ഐപിഎൽ രണ്ട് ഘട്ടമായി നടത്തും

ഐപിഎൽ 2026 രണ്ട് ഘട്ടമായി നടത്തുവാനുള്ള ആലോചനയിൽ ബിസിസിഐ. മത്സരങ്ങളുടെ വേദിയായ വെസ്റ്റ് ബംഗാള്‍, ആസാം, തമിഴ്നാട് എന്നിവിടങ്ങളിലെ തിരഞ്ഞെടുത്ത് തീയ്യതി പ്രഖ്യാപനം ഇലക്ഷന്‍ കമ്മീഷനിൽ നിന്നുണ്ടായ ശേഷമാവും ഇതിൽ കൂടുതൽ വ്യക്തത വരിക. രണ്ടാഴ്ച നീളുന്ന ആദ്യ ഘട്ടം ഈ മാസം അവസാനത്തോടെ തന്നെ ആരംഭിയ്ക്കുമെന്നാണ് ഏവരും പ്രതീക്ഷിക്കപ്പെടുന്നത്.
ഫ്രാഞ്ചൈസികള്‍ക്കുള്ള പരിശീലന മാനദണ്ഡങ്ങളും ക്യാപ്റ്റന്മാരുടെ പ്രീ ടൂര്‍ണ്ണമെന്റ് മീറ്റിംഗ് വിശദാംശങ്ങളുടെ നടത്തിപ്പിനെക്കുറിച്ചുള്ള അറിയിപ്പും അടുത്ത ആഴ്ച നൽകുമെന്നാണ് ലഭിയ്ക്കുന്ന വിവരം. മാര്‍ച്ച് 28നോ 29നോ ആരംഭിയ്ക്കാനിരിക്കുന്ന ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടന മത്സരം പരമ്പരാഗതമായ രീതിയിൽ ചാമ്പ്യന്മാരായ ആര്‍സിബിയുടെതായിരിക്കും അവരുടെ എതിരാളികളാരെന്നുള്ള തീരുമാനം ഇതുവരെ ആയിട്ടില്ല.
ഫൈനൽ മത്സരം മേയ് 31ന് ആണ് തീരുമാനിച്ചിരിക്കുന്നത്.