CricketFeaturedT20 World Cup

ഇന്ത്യ – ഇംഗ്ലണ്ട് സെമി അതിശയിപ്പിക്കുന്നതായിരിക്കും – ഗവാസ്കര്‍

Indstiffchase

ഐസിസി ടി20 ലോകകപ്പിലെ സെമി ഫൈനൽ മത്സരത്തിൽ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലേറ്റുമുട്ടുമ്പോള്‍ അതിശയിപ്പിക്കുന്ന മത്സരമായിരിക്കും കാണികള്‍ക്ക് സാക്ഷ്യം വഹിക്കാനാകുന്നതെന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം സുനിൽ ഗവാസ്കര്‍. ഈഡന്‍ ഗാര്‍ഡ്ന്‍സിൽ ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള മത്സരത്തിന് സമാനമായ ആവേശകരമായ മത്സരമായിരിക്കും ഏവരും സാക്ഷ്യം വഹിയ്ക്കുക എന്നാണ് ഗവാസ്കര്‍ സൂചിപ്പിച്ചത്.

ടി20യിൽ ആവശ്യത്തിലധികം പരിചയസമ്പത്തുള്ള താരങ്ങളാണ് ഇരുപക്ഷത്തുള്ളതെന്നും. ഐപിഎലില്‍ മികവ് തെളിയിച്ച നിരവധി താരങ്ങള്‍ ഇംഗ്ലണ്ട് നിരയിലുമുണ്ടെന്ന് ഗവാസ്കര്‍ കൂട്ടിചേര്‍ത്തു. 40 ഓവറുകള്‍ക്കപ്പുറം മാത്രം മത്സരഫലം ലഭിയ്ക്കുന്ന ഒരു തീപാറും പോരാട്ടമാവും വാങ്കഡേയിൽ സാക്ഷ്യം വഹിയ്ക്കുക എന്നും ഗവാസ്കര്‍ പറഞ്ഞു.