FeaturedSuper League Kerala

പൗലോ വിക്ടറിനെ റാഞ്ചി മലപ്പുറം എഫ്സി

Resizedimage 2026 08 23 18 15 53 1

മലപ്പുറം: കഴിഞ്ഞ സീസണിൽ തിരുവനന്തപുരം കൊമ്പൻസിന്റെ മുന്നേറ്റ നിരയിലെ പ്രധാന വിദേശ താരമായിരുന്ന പൗലോ വിക്ടറിനെ സ്വന്തമാക്കി മലപ്പുറം എഫ്സി. ബ്രസീലിയൻ വംശജനായ താരത്തിന് വെറും 26 വയസാണുള്ളത്. സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണിലെ മികച്ച വിദേശ താരങ്ങളിൽ ഒരാളായിരുന്നു പൗലോ വിക്ടർ. കഴിഞ്ഞ സീസണിലെ തന്റെ ചടുലമായ നീക്കങ്ങളിലൂടെ താരം ആരാധകർക്കിടയിൽ പ്രിയപ്പെട്ടവനായി മാറിയിരുന്നു.

കഴിഞ്ഞ സീസണുടനീളം കൊമ്പൻസിന് വേണ്ടി സ്ഥിരതയാർന്ന പ്രകടനമാണ് താരം നടത്തിയത്. 10 മൽസരങ്ങളിൽ നിന്നും നാല് ഗോളുകളും നേടിയിരുന്നു. തന്റെ വേഗതയും ഡ്രിബിളിംഗിലെ മികവും ഫിനിഷിങ്ങുമാണ് വിക്ടറിനെ വ്യത്യസ്‌തനാക്കുന്നത്. ലിബിയൻ ടോപ് ഡിവിഷൻ ക്ലബായ അബു സലിം എസ്സിയിൽ നിന്നുമാണ് വിക്ടർ ഇപ്പോൾ എംഎഫ്സിയിലെത്തുന്നത്. കെഎഫ് ഡുകാഗ്ജിനി, സാന്താക്രൂസ്, എസ്.ജെ. റിബാമർ, കെഎഫ് രഹോവെക്, പിൻഹീറോ എംഎ തുടങ്ങിയ ക്ലബുകൾക്ക് വേണ്ടിയും പൗലോ വിക്ടർ പന്ത് തട്ടിയിട്ടുണ്ട്.