CricketFeatured

പടിക്കലിന് രണ്ടാം ടെസ്റ്റിലും ശതകം, ഇന്ത്യ ആദ്യ ദിവസം മികച്ച സ്കോറിലേക്ക്

Devduttpadikkal

കൊളംബോയില്‍ ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ടെസ്റ്റിൽ മികച്ച സ്കോര്‍ നേടി ഇന്ത്യ. ഇന്ന് മത്സരത്തിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ ഇന്ത്യ 300/5 എന്ന നിലയിലാണ്. ആദ്യ മത്സരത്തിൽ ശതകം നേടിയ ദേവ്ദത്ത് പടിക്കൽ 117 റൺസ് നേടി തിളങ്ങിയാണ് ഇന്ത്യയെ മികച്ച സ്കോര്‍ നേടുവാന്‍ സഹായിച്ചത്.

Padikkaljadeja

ക്യാപ്റ്റന്‍ ശുഭ്മന്‍ ഗിൽ 50 റൺസും യശസ്വി ജൈസ്വാള്‍ 45 റൺസും നേടി മികവ് പുലര്‍ത്തിയപ്പോള്‍ രണ്ടാം ന്യൂബോള്‍ എടുത്ത ശ്രീലങ്ക ഇന്നത്തെ കളിയുടെ അവസാന ഓവറുകളിൽ 43 റൺസ് നേടിയ രവീന്ദ്ര ജഡേജയെ പുറത്താക്കി. അഷിത ഫെര്‍ണാണ്ടോയ്ക്കായിരു്നനു വിക്കറ്റ്. 4 റൺസ് നേടി അരങ്ങേറ്റക്കാരന്‍ സാരാന്‍ശ് ജെയിനും 7 റൺസ് നേടി ധ്രുവ് ജുറേലുമാണ് ക്രീസിലുള്ളത്.

3 റൺസ് നേടിയ ഋഷഭ് പന്ത് റിട്ടേര്‍ഡ് ഹര്‍ട്ടായി മടങ്ങിയത് ഇന്ത്യന്‍ ക്യാമ്പിൽ ഭീതി പരത്തിയപ്പോള്‍ ശ്രീലങ്കയക്ക് വേണ്ടി അഷിത ഫെര്‍ണാണ്ടോ മൂന്ന് വിക്കറ്റ് നേടി.