ധ്രുവ് ജുറേലിന് ശതകം, ഇന്ത്യ 503 റൺസ് നേടി ഡിക്ലയര്‍ ചെയ്തു

ദേവ്ദത്ത് പടിക്കലിന് പിന്നാലെ ധ്രുവ് ജുറേലും ശതകം നേടിയപ്പോള്‍ കൊളംബോ ടെസ്റ്റിന്റെ രണ്ടാം ദിവസം 503 എന്ന കൂറ്റന്‍ സ്കോര്‍ നേടി ഇന്ത്യ. 9 വിക്കറ്റ് നഷ്ടപ്പെട്ട ഇന്ത്യ തങ്ങളുടെ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.
ഒന്നാം ദിവസം 300/5 എന്ന നിലയിൽ അവസാനിപ്പിച്ച ഇന്ത്യയ്ക്ക് രണ്ടാം ദിവസം 7 റൺസ് കൂടി നേടുന്നതിനിടെ സാരാംശ് ജെയിനിനെ നഷ്ടമായി. പരിക്കേറ്റ് ആദ്യ ദിവസം റിട്ടേര്‍ഡ് ഹര്‍ട്ടായ ഋഷഭ് പന്ത് തിരികെ എത്തി ജുറേലുമായി ചേര്‍ന്ന് 112 റൺസ് കൂട്ടിചേര്‍ത്തപ്പോള്‍ പന്ത് 63 റൺസാണ് അതിവേഗത്തിൽ നേടിയത്.
മാനവ് സുഥര്‍ 18 റൺസ് നേടിയപ്പോള്‍ മറുവശത്ത് ധ്രുവ് ജുറേൽ തന്റെ ശതകം പൂര്‍ത്തിയാക്കി. പുറത്താകാതെ 115 റൺസാണ് താരം നേടിയത്. ശ്രീലങ്കയ്ക്ക് വേണ്ടി അഷിത ഫെര്‍ണാണ്ടോ 4 വിക്കറ്റ് നേടി. പ്രസിദ്ധ് കൃഷ്ണ 4 റൺസുമായി പുറത്താകാതെ നിന്നു.
ശ്രീലങ്കയ്ക്കായി പ്രഭാത് ജയസൂര്യയും കേശര നുവന്തയും രണ്ട് വീതം വിക്കറ്റ് നേടി.