Featured

ഇന്ത്യന്‍ ഷൂട്ടിംഗ് ഇതിഹാസം ജസ്പാൽ റാണ അന്തരിച്ചു

Jaspalrana

ഇന്ത്യയുടെ ഷൂട്ടിംഗ് ഇതിഹാസമായ ജസ്പാൽ റാണ അന്തരിച്ചു. ഇന്ത്യയ്ക്ക് വേണ്ടി ഏഷ്യന്‍ ഗെയിംസിൽ സ്വര്‍ണ്ണ മെഡലുള്‍പ്പെടെ നേടിയിട്ടുള്ള ജസ്പാൽ റാണ നിലവിൽ ഇന്ത്യയുടെ ഹൈ-പെര്‍ഫോമന്‍സ് കോച്ചായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. മ്യൂണിച്ചിൽ നടന്ന ISSF ലോകകപ്പിൽ നിന്ന് തിരികെ എത്തുമ്പോള്‍ ജസ്പാൽ റാണയ്ക്ക് സുഖമില്ലാതാകുകയായിരുന്നു.

Jaspalrana

49 വയസ്സായിരുന്നു ജസ്പാൽ റാണയുടെ പ്രായം. ഇന്നലെ രാത്രി ഡൽഹിയിൽ എത്തിയ ഉടനെ താരത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും അധികം വൈകാതെ താരം ഈ ലോകത്തോട് വിട പറഞ്ഞു.