CricketFeatured

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് കെയിൻ വില്യംസൺ

Kanewilliamson

ന്യൂസിലാണ്ട് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ മികച്ച താരങ്ങളിലൊരാളായ കെയിൻ വില്യംസൺ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നുള്ള തന്റെ വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചു. 16 വര്‍ഷത്തോളം നീണ്ട കരിയറിൽ മൂന്ന് ഫോര്‍മാറ്റിലായി 378 മത്സരങ്ങള്‍ കളിച്ച താരം ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്കിടെയാണ് ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

ലോര്‍ഡ്സിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനോട് ന്യൂസിലാണ്ട് പരാജയപ്പെട്ടിരുന്നു. ലോര്‍ഡ്സിൽ ആദ്യ ഇന്നിംഗ്സിൽ പൂജ്യത്തിന് പുറത്തായ വില്യംസൺ രണ്ടാം ഇന്നിംഗ്സിൽ 18 റൺസ് നേടി പുറത്താകുകയായിരുന്നു. പരമ്പരയിലെ ഇനിയുള്ള മത്സരങ്ങളിൽ താരം കളിയ്ക്കില്ല.

Kanewilliamson2

110 ടെസ്റ്റിൽ നിന്ന് 9515 റൺസ് നേടിയ വില്യംസൺ 33 ശതകങ്ങളും 38 അര്‍ദ്ധ ശതകങ്ങളുമാണ് നേടിയിട്ടുള്ളത്. മൂന്ന് ഫോര്‍മാറ്റിലുമായി 19346 റൺസാണ് താരം നേടിയിട്ടുള്ളത്. ഏകദിനത്തിൽ 47 ഫിഫ്റ്റിയും 15 ശതകങ്ങളും ഉള്‍പ്പെടെ 175 മത്സരത്തിൽ നിന്ന് 7256 റൺസാണ് വില്യംസൺ നേടിയത്.

ന്യൂസിലാണ്ടിനെ 40 ടെസ്റ്റിലും 91 ഏകദിനത്തിലും 75 ടി20 അന്താരാഷ്ട്ര മത്സരത്തിലും നയിച്ച വില്യംസൺ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിൽ ടീമിനെ കിരീടത്തിലേക്ക് നയിച്ചിട്ടുണ്ട്.