ഏക ഗോളിനു ജയം, ഇന്ത്യ ഫൈനലിലേക്ക്

ചൈനയ്ക്കെതിരെ ഏകപക്ഷീയമായ ഒരു ഗോള്‍ ജയം സ്വന്തമാക്കി ഇന്ത്യ ഏഷ്യന്‍ ഗെയിംസ് വനിത ഹോക്കി ഫൈനലിലേക്ക്. ഫൈനലില്‍ ഇന്ത്യ ജപ്പാനെ നേരിടും. ഗോള്‍രഹിതമായ ആദ്യ പകുതിയ്ക്ക് ശേഷം മത്സരത്തിന്റെ അവസാന ക്വാര്‍ട്ടറിലാണ് ഇന്ത്യ ഗോള്‍ നേടിയത്. ഗുര്‍ജിത്ത് സിംഗിന്റെ ഗോളിലൂടെ ഇന്ത്യ ഫൈനലിലേക്ക് യോഗ്യത നേടുകയായിരുന്നു.

ഇന്ന് നടന്ന മറ്റൊരു സെമിയില്‍ ദക്ഷിണ കൊറിയയെ ഏകപക്ഷീയമായ രണ്ട് ഗോളിനു കീഴടക്കി ജപ്പാന്‍ ഫൈനലില്‍ കടന്നു. 48ാം മിനുട്ടില്‍ അകികോ നേടിയ ഗോളിലൂടെയാണ് ജപ്പാന്‍ മത്സരത്തില്‍ മുന്നിലെത്തുന്നത്. മത്സരം അവസാനിക്കുവാന്‍ സെക്കന്‍ഡുകള്‍ ബാക്കിയുള്ളപ്പോള്‍ മിനാമി ഷിമ്സു ജപ്പാന്റെ രണ്ടാം ഗോള്‍ നേടി.

Previous articleഎ.എഫ്.സി കപ്പിൽ നിന്ന് ബെംഗളൂരു എഫ് സി പുറത്ത്
Next article4×400 റിലേ ടീം ഫൈനലിലേക്ക്