എ.എഫ്.സി കപ്പിൽ നിന്ന് ബെംഗളൂരു എഫ് സി പുറത്ത്

എ.എഫ്.സി കപ്പ് ഇന്റർസോൺ സെമി ഫൈനലിൽ ബെംഗളൂരു എഫ് സിക്ക് തോൽവി. രണ്ടാം പാദ സെമി ഫൈനൽ മത്സരത്തിൽ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് ബെംഗളൂരു എഫ് സിയെ തുർക്മെനിസ്ഥാൻ ക്ലബായ അൾട്ടിൻ അസീർ പരാജയപ്പെടുത്തിയത്.  ആദ്യ പാദം 2-3ന് പരാജയപ്പെട്ട ബെംഗളൂരു എഫ് സി ഫൈനലിൽ എത്താൻ 2-0 ജയം ആവശ്യമായിരുന്നു. എന്നാൽ  ഒരു പാദങ്ങളിലുമായി 5-2ന്റെ കനത്ത തോൽവിയാണു ബെംഗളൂരു എഫ് സി ഏറ്റുവാങ്ങിയത്.

മത്സരത്തിൽ ആദ്യ പകുതിയിൽ ഗോൾ വഴങ്ങാതെ ബെംഗളൂരു എഫ് സി പിടിച്ചു നിന്നെങ്കിലും രണ്ടാം പകുതിയിൽ രണ്ടു ഗോൾ നേടി അൾട്ടിൻ അസീർ വിജയമുറപ്പിക്കുകയായിരുന്നു. അൾട്ടിൻ അസീറിനു വേണ്ടി അൾറ്റിമിററ്റ് അണ്ണാദുര്യേവും വഹിത് ഒരസ്ക്കദേവുമാണ് ഗോളുകൾ നേടിയത്.

Previous articleഹെപ്റ്റാത്തലണിലും സ്വര്‍ണ്ണം, പ്രതീക്ഷ കാത്ത് സ്വപ്ന ബര്‍മ്മന്‍
Next articleഏക ഗോളിനു ജയം, ഇന്ത്യ ഫൈനലിലേക്ക്