അഭിഷേകിന് ഫിഫ്റ്റി, മൂന്നാം ടി20യിൽ ഇന്ത്യയ്ക്ക് 223 റൺസ്

വെസ്റ്റിന്‍ഡീസിനെതിരെ മൂന്നാം ടി20യിൽ ആദ്യം ബാറ്റ് ചെയ്ത് 223 റൺസ് നേടി ഇന്ത്യ. അഭിഷേക് ശര്‍മ്മ 30 പന്തിൽ 69 റൺസും ഇഷാന്‍ കിഷന്‍ 18 പന്തിൽ 37 റൺസും നേടിയാണ് ഇന്ത്യയ്ക്ക് ഈ സ്കോര്‍ സാധ്യമാക്കിയത്. തിലക് വര്‍മ്മ 16 പന്തിൽ 28 റൺസും നേടി. കഴിഞ്ഞ മത്സരത്തിലെ ടോപ് സ്കോറര്‍ സഞ്ജു സാംസൺ 3 റൺസ് മാത്രം നേടി പുറത്തായി.
14 പന്തിൽ 21 റൺസ് നേടി നിതീഷ് കുമാര്‍ റെഡ്ഡിയും ഇന്ത്യയ്ക്കായി റൺസ് കണ്ടെത്തി. അവസാന ഓവറുകളിൽ 14 പന്തിൽ 20 റൺസ് നേടി അക്സര്‍ പട്ടേല്‍ തിളങ്ങിയപ്പോള്‍ ഇന്ത്യയുടെ സ്കോര്‍ 200 കടക്കുവാന്‍ അത് സഹായകരമായി. പ്രിന്‍സ് യാദവ് 6 പന്തിൽ 13 റൺസും നേടി. ഇന്നിംഗ്സിലെ അവസാന പന്തിൽ ഇന്ത്യ ഓള്‍ഔട്ട് ആകുകയായിരുന്നു.
വെസ്റ്റിന്‍ഡീസിന് വേണ്ടി റോസ്ടൺ ചേസ്, ഷമാര്‍ ജോസഫ് എന്നിവര്‍ രണ്ട് വിക്കറ്റ് നേടി.