CricketFeatured

മൂന്നാം ടി20യിൽ ഇന്ത്യയ്ക്ക് 14 റൺസ് വിജയം

Indiamen

വെസ്റ്റിന്‍ഡീസിനെതിരെ മൂന്നാം ടി20യിൽ വിജയം കുറിച്ച് ഇന്ത്യ. ഇന്ന് ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ 223 റൺസ് നേടി ഓള്‍‍ഔട്ട് ആയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ വെസ്റ്റിന്‍ഡീസിന് 7 വിക്കറ്റ് നഷ്ടത്തിൽ 209 റൺസ് മാത്രമേ നേടാനായുള്ളു.

ഷിമ്രൺ ഹെറ്റ്മ്യര്‍ 26 പന്തിൽ 43 റൺസും കമിൽ പൂരന്‍ 27 പന്തിൽ 42 റൺസും നേടി രണ്ടാം വിക്കറ്റിൽ മികച്ച പ്രകടനം പുറത്തെടത്തുവെങ്കിലും 60 റൺസ് കൂട്ടിചേര്‍ത്ത ശേഷം ഈ കൂട്ടുകെട്ട് തകരുകയായിരുന്നു.

India

ഷെര്‍ഫേന്‍ റൂഥര്‍ഫോര്‍ഡും – ക്വെന്റിന്‍ സാംപ്സണും 46 റൺസ് അഞ്ചാം വിക്കറ്റിൽ നേടിയെങ്കിലും പിന്നീട് മത്സരത്തിൽ ഇന്ത്യന്‍ ബൗളര്‍മാര്‍ പിടിമുറുക്കി. സാംപ്സൺ 21 റൺസ് നേടി പുറത്തായപ്പോള്‍ റൂഥര്‍ഫോര്‍ഡ് 32 റൺസ് നേടി മടങ്ങി.

അവസാന ഓവറുകളിൽ ഷമാര്‍ സ്പ്രിംഗ‍ർ 11 പന്തിൽ 35 റൺസുമായി പൊരുതിയെങ്കിലും 209 റൺസിലേക്ക് എത്തുവാനെ വെസ്റ്റിന്‍ഡീസിന് സാധിച്ചുള്ളു. ഇന്ത്യയ്ക്കായി അര്‍ഷ്ദീപ് സിംഗ് മൂന്നും നമന്‍ ധിര്‍ 2 വിക്കറ്റും നേടി.