സെമി കാണാതെ ഇന്ത്യ പുറത്ത്

വനിത ടി20 ലോകകപ്പിൽ സെമി കാണാതെ ഇന്ത്യ പുറത്ത്. ഗ്രൂപ്പ് ഘട്ടത്തിൽ ദക്ഷിണാഫ്രിക്കയോടേറ്റ പരാജയത്തിന് ശേഷം ഇന്ന് ഓസ്ട്രേലിയയ്ക്കെതിരെ വിജയം ഇന്ത്യയ്ക്ക് അനിവാര്യമായിരുന്നു. എന്നാൽ ഓസ്ട്രേലിയ മത്സരം 6 വിക്കറ്റിന് വിജയിച്ചതോടെ ഇന്ത്യ സെമി കാണാതെ പുറത്തായി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 170/4 എന്ന സ്കോര്‍ നേടിയപ്പോള്‍ ഓസ്ട്രേലിയ 4 വിക്കറ്റ് നഷ്ടത്തിൽ 19 ഓവറിൽ വിജയം കുറിച്ചു.

68/3 എന്ന നിലയിലേക്ക് വീണ ഓസ്ട്രേലിയയെ മുന്നോട്ട് നയിച്ചത് നാലാം വിക്കറ്റിൽ എലീസ് പെറി – ആഷ്‍ലൈ ഗാര്‍ഡ്നര്‍ കൂട്ടുകെട്ടായിരുന്നു. ഇരുവരും ചേര്‍ന്ന് 57 പന്തിൽ 100 റൺസ് നേടി ഓസ്ട്രേലിയയെ വിജയത്തിലേക്ക് നയിച്ചു. പെറി 38 പന്തിൽ 56 റൺസുമായി പുറത്തായപ്പോള്‍ ഗാര്‍ഡ്നര്‍ 29 പന്തിൽ നിന്ന് പുറത്താകാതെ 53 റൺസ് നേടി.