ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, ഏഷ്യന്‍ വോളിബോള്‍ കപ്പിൽ വെങ്കല നേട്ടം

ഏഷ്യന്‍ പുരുഷ വോളിബോള്‍ കപ്പ് 2026ൽ വെങ്കല നേട്ടവുമായി ഇന്ത്യ. ഇന്ന് നടന്ന മൂന്നാം സ്ഥാന മത്സരത്തിൽ ഇന്ത്യ ബഹ്റൈനെതിരെ 3-1ന് വിജയം കൈവരിച്ചു. 25-23, 23-25, 25-21, 25-17 എന്ന സ്കോറിനാണ് ഇന്ത്യയുടെ വിജയം. കൊറിയയെ പരാജയപ്പെടുത്തി ഇന്തോനേഷ്യയാണ് സ്വര്‍ണ്ണ മെഡൽ നേട്ടം സ്വന്തമാക്കിയത്.

ടൂര്‍ണ്ണമെന്റിൽ ഗ്രൂപ്പിലെ അഞ്ച് മത്സരങ്ങളും വിജയിച്ച് ഇന്ത്യ ഗ്രൂപ്പ് ജേതാക്കളായപ്പോള്‍ ഇന്തോനേഷ്യയെ സെമിയിൽ നേരിട്ടപ്പോള്‍ ഇന്ത്യ പൊരുതി വീഴുകയായിരുന്നു. സെമിയിൽ ടീം 2-3 എന്ന സെറ്റ് സ്കോറിനാണ് പിന്നിൽ പോയത്. സ്കോര്‍ : 25-15, 24-26, 20-25, 25-19, 13-15.
ടൂര്‍ണ്ണമെന്റ് ചരിത്രത്തിൽ ആദ്യമായി സെമിയിലെത്തിയ ഇന്ത്യ തങ്ങളുടെ ഏറ്റവും മികച്ച റാങ്കായ 42ാം സ്ഥാനത്തേക്കും ഈ ടൂര്‍ണ്ണമെന്റിലെ പ്രകടനത്തിലൂടെ എത്തിയിരുന്നു.