CricketFeatured

രണ്ടാം ടി20യിലും അയര്‍ലണ്ടിനോട് തോൽവിയേറ്റ് വാങ്ങി ഇന്ത്യ, ഇത്തവണ 1 റൺസിന്

Ireland2

അയര്‍ലണ്ടിനെതിരെ രണ്ടാം ടി20യിലും ഇന്ത്യയ്ക്ക് തോൽവി. ഇന്ന് ആദ്യം ബാറ്റ് ചെയ്ത അയര്‍ലണ്ട് 154/8 എന്ന സ്കോര്‍ നേടിയപ്പോള്‍ ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തിൽ 153 റൺസാണ് നേടിയത്. അവസാന ഓവറിൽ ജയത്തിനായി 20 റൺസായിരുന്നു ഇന്ത്യ നേടേണ്ടിയിരുന്നത്. അത് അവസാന 2 പന്തിൽ 8 റൺസ് എന്ന നിലയിലേക്ക് മാറിയെങ്കിലും 10 പന്തിൽ 21 റൺസ് നേടിയ ഹര്‍ഷിത് റാണയെ അഞ്ചാം പന്തിൽ ഇന്ത്യയ്ക്ക് നഷ്ടമായി. ഇതോടെ അവസാന പന്തിൽ ലക്ഷ്യം 8 റൺസായി. പ്രിന്‍സ് യാദവ് അവസാന പന്ത് സിക്സര്‍ പറത്തിയെങ്കിലും 1 റൺസ് വിജയം നേടി അയര്‍ലണ്ട് പരമ്പര വൈറ്റ്‍വാഷ് ചെയ്തു.

Ireland

155 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യയ്ക്ക് സഞ്ജു സാംസണെയും അഭിഷേക് ശര്‍മ്മയെയും നഷ്ടമായപ്പോള്‍ 1/2 എന്ന നിലയിലായിരുന്നു ഇന്ത്യ ആദ്യ ഓവറിൽ. ഇരുവരെയും ജയ് മൂന്‍ഡ്രയാണ് പുറത്താക്കിയത്.

പിന്നീട് 35/4 എന്ന നിലയിലേക്ക് വീണ ഇന്ത്യയെ തിലക് വര്‍മ്മയാണ് മുന്നോട്ട് നയിച്ചത്. വര്‍മ്മ 55 റൺസ് നേടിയപ്പോള്‍ ശിവം ദുബേ 20 റൺസ് നേടി പുറത്തായി. 18ാം ഓവറിൽ തിലക് വര്‍മ്മയെ നഷ്ടമായതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. അതേ ഓവറിൽ സൂര്യാന്‍ഷ് ഷെഡ്ഗേയെയും ടീമിന് നഷ്ടമായി. ഇരുവരെയും മാറ്റ് ഹോളാര്‍ഡ് ആണ് പുറത്താക്കിയത്.

Ireland3

പിന്നീട് ഹര്‍ഷിത് റാണ 10 പന്തിൽ 21 റൺസുമായി പ്രതീക്ഷ നൽകിയെങ്കിലും ഹാരി ടെക്ടര്‍ താരത്തെ പുറത്താക്കി ഇന്ത്യയ്ക്ക് തിരിച്ചടി നൽകി. അയര്‍ലണ്ടിനായി ഹോളാര്‍ഡിന് പുറമെ ജയ് മൂന്‍ഡ്രയും മൂന്ന് വിക്കറ്റ് നേടി.