CricketFeatured

ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യ നേടിയത് 170 റൺസ്

Smritishafali

ടി20 ലോകകപ്പ് സെമി ഫൈനലില്‍ കടക്കുവാന്‍ ഓസ്ട്രേലിയയ്ക്കെതിരെ വിജയം നേടേണ്ടിയിരുന്ന ഇന്ത്യന്‍ വനിതകള്‍ ഇന്ന് ആദ്യം ബാറ്റ് ചെയ്ത് നേടിയത് 170 റൺസ്. 4 വിക്കറ്റ് നഷ്ടത്തിലാണ് ടീം ഈ സ്കോര്‍ നേടിയത്. സ്മൃതിയും ഷഫാലിയും പവര്‍പ്ലേയിൽ ഇന്ത്യയ്ക്ക് വിക്കറ്റ് നഷ്ടമില്ലാതെ 43 റൺസ് തുടക്കം നൽകി.

Indwomen

ഒന്നാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് 66 റൺസാണ് നേടിയത്. ഇന്ത്യയ്ക്ക് ആദ്യം ഷഫാലിയെ നഷ്ടമായപ്പോള്‍ അതിന് ശേഷം സ്മൃതിയുടെ വിക്കറ്റ് റൺ ഔട്ട് രൂപത്തിൽ നഷ്ടമായി. മൂന്നാം വിക്കറ്റിൽ ഹര്‍മ്മന്‍പ്രീത് – ജെമീമ റോഡ്രിഗസ് കൂട്ടുകെട്ടാണ് ** റൺസുമായി ഇന്ത്യയെ മുന്നോട്ട് നയിച്ചത്.

27 പന്തിൽ 56 റൺസ് നേടിയ ഹര്‍മ്മന്‍പ്രീത് കൗര്‍ ആണ് ഇന്ത്യയുടെ സ്കോറിംഗിന് വേഗത നൽകിയത്. സ്മൃതി മന്ഥാന 37 പന്തിൽ 38 റൺസ് നേടിയപ്പോള്‍ ഷഫാലി വര്‍മ്മ 26 പന്തിൽ 34 റൺസ് നേടി പുറത്തായി. ജെമീമ റോഡ്രിഗസ് 28 പന്തിൽ നിന്ന് 34 റൺസും നേടി റിട്ടേര്‍ഡ് ഔട്ട് ആയി.

അവസാന ഓവറിൽ മൂന്ന് സിക്സ് നേടിയ ഹര്‍മ്മന്‍പ്രീത് അഞ്ചാം പന്തിൽ പുറത്തായപ്പോള്‍ അവസാന പന്തിൽ ബൗണ്ടറി നേടി ദീപ്തി ശര്‍മ്മ ഇന്ത്യയുടെ സ്കോര്‍ 170 റൺസിലെത്തിച്ചു. അവസാന ഓവറിൽ നിന്ന് 23 റൺസാണ് വന്നത്. ഓസ്ട്രേലിയന്‍ ബൗളിംഗിൽ സോഫി മോളിനെക്സ് 2 വിക്കറ്റ് നേടി.