ഭുവിയുടെ സ്പെല്ലിനെ അതിജീവിച്ച് 4 വിക്കറ്റ് വിജയവുമായി ഗുജറാത്ത്

ഭുവനേശ്വര്‍ കുമാറിന്റെ തകര്‍പ്പന്‍ സ്പെലിനെ അതിജീവിച്ച് വിജയത്തിലേക്ക് നീങ്ങി ഗുജറാത്ത് ടൈറ്റന്‍സ്. ടോപ് ഓര്‍ഡറിൽ ശുഭ്മന്‍ ഗില്ലും അവസാന ഓവറുകളിൽ രാഹുല്‍ തെവാത്തിയയുടെയും ബാറ്റിംഗ് ആണ് ആര്‍സിബി ഉയര്‍ത്തിയ സമ്മര്‍ദ്ദത്തെ അതിജീവിച്ച് 4 വിക്കറ്റ് വിജയത്തിലേക്ക് എത്തുവാന്‍ ഗുജറാത്തിനെ സഹായിച്ചത്.

19 പന്തിൽ 39 റൺസ് നേടിയ ജോസ് ബട്‍ലറെയും ഭുവനേശ്വര്‍ കുമാര്‍ പുറത്താക്കിയപ്പോള്‍ ഗുജറാത്ത് 92/3 എന്ന നിലയിലായിരുന്നു. വാഷിംഗ്ടൺ സുന്ദറുമായി ചേര്‍ന്ന് 15 പന്തിൽ 35 റൺസാണ് ജോസ് ബട്‍ലര്‍ മൂന്നാം വിക്കറ്റിൽ നേടിയത്.

ഷാരൂഖ് ഖാനെയും വാഷിംഗ്ടൺ സുന്ദറിനെയും റൊമാരിയോ ഷെപ്പേര്‍ഡ് പുറത്താക്കിയപ്പോള്‍ 111/5 എന്ന നിലയിലേക്ക് ഗുജറാത്ത് വീണു. അവിടെ നിന്ന് ടീമിനെ മുന്നോട്ട് നയിച്ചത് രാഹുല്‍ തെവാത്തിയ – ജേസൺ ഹോള്‍ഡര്‍ കൂട്ടുകെട്ടായിരുന്നു.
ഇരുവരും ആറാം വിക്കറ്റിൽ 20 പന്തിൽ 36 റൺസ് നേടിയപ്പോള്‍ ഗുജറാത്ത് വിജയത്തിന് 15 റൺസ് അടുത്തേക്ക് നീങ്ങി. 12 റൺസ് നേടിയ ജേസൺ ഹോള്‍ഡറെ സുയാഷ് ശര്‍മ്മ ആണ് പുറത്താക്കിയത്. പിന്നീട് തെവാത്തിയയും റഷീദ് ഖാനും ചേര്‍ന്ന് 15.5 ഓവറിൽ ഗുജറാത്തിന്റെ വിജയം ഉറപ്പാക്കി. രാഹുല്‍ തെവാത്തിയ 17 പന്തിൽ 27 റൺസാണ് നേടിയത്.