Indian Premier LeagueCricketFeatured

ആര്‍സിബിയെ 155 റൺസിലൊതുക്കി ഗുജറാത്ത്, അര്‍ഷദ് ഖാന് 3 വിക്കറ്റ്

Gujarattitans

ഐപിഎലില്‍ ഇന്നത്തെ മത്സരത്തിൽ മികച്ച തുടക്കത്തിന് ശേഷം തകര്‍ന്ന് ആര്‍സിബി. ഒരു ഘട്ടത്തിൽ 96/6 എന്ന നിലയിൽ നിന്ന് ആര്‍സിബി 155 എന്ന സ്കോറിലെത്തിയത് വാലറ്റത്തിന്റെ ചെറുത്ത്നില്പ് കാരണം ആണ്. 40 റൺസ് നേടിയ ദേവ്ദത്ത് പടിക്കലാണ് ആര്‍സിബിയുടെ ടോപ് സ്കോറര്‍.

ജേക്കബ് ബെത്തലും വിരാട് കോഹ്‍ലിയും ആദ്യ വിക്കറ്റിൽ 34 റൺസ് നേടിയപ്പോള്‍ ഇതിൽ വിരാട് കോഹ്‍ലി 28 റൺസാണ് നേടിയത്. ബെത്തലിനെ സിറാജ് പുറത്താക്കിയപ്പോള്‍ തൊട്ടടുത്ത പന്തിൽ വിരാട് കോഹ്‍ലിയെ ബെംഗളൂരുവിന് നഷ്ടമായി. 13 പന്തിൽ നിന്ന് 28 റൺസാണ് കോഹ്‍ലി നേടിയത്.

Rabadakohli

ക്യാപ്റ്റന്‍ രജത് പടിദാറും ദേവ്ദത്ത് പടിക്കലും അതിവേഗം സ്കോറിംഗ് നടത്തിയപ്പോള്‍ പവര്‍പ്ലേയിൽ 59 റൺസാണ് ആര്‍സിബി നേടിയത്. ജേസൺ ഹോള്‍ഡര്‍ വിവാദമെങ്കിലും മികച്ചൊരു ക്യാച്ചിലൂടെ രജത് പടിദാറിനെ പുറത്താക്കിയപ്പോള്‍ തൊട്ടടുത്ത ഓവറിൽ ജിതേഷ് ശര്‍മ്മയെ നഷ്ടമായ ആര്‍സിബി 80/4 എന്ന നിലയിലേക്ക് വീണു.

15 പന്തിൽ 19 റൺസാണ് പടിദാര്‍ നേടിയത്. റഷീദ് ഖാന്‍ ടീം ഡേവിനെ മടക്കിയയ്ച്ചപ്പോള്‍ ആര്‍സിബിയുടെ നില 91/5 എന്ന നിലയിൽ പരുങ്ങലിലായി. 40 റൺസ് നേടിയ ദേവ്ദത്ത് പടിക്കല്‍ പുറത്താകുമ്പോള്‍ ആര്‍സിബി 126/7 എന്ന നിലയിലായിരുന്നു. ഏഴാം വിക്കറ്റിൽ റൊമാരിയോ ഷെപ്പേര്‍ഡ് – ദേവ്ദത്ത് പടിക്കല്‍ കൂട്ടുകെട്ട് 30 റൺസ് നേടിയാണ് 96/6 എന്ന നിലയിൽ നിന്ന് ആര്‍സിബിയെ മുന്നോട്ട് നയിച്ചത്.

പടിക്കൽ പുറത്തായി തൊട്ടടുത്ത പന്തിൽ റൊമാരിയോ ഷെപ്പേര്‍ഡ് പുറത്തായി. പടിക്കലിനെ റഷീദ് ഖാന്‍ പുറത്താക്കിയപ്പോള്‍ ഷെപ്പേര്‍ഡിനെ ജേസൺ ഹോള്‍ഡര്‍ പുറത്താക്കി. 9ാം വിക്കറ്റിൽ 29 റൺസ് നേടി ഭുവനേശ്വര്‍ കുമാര്‍ – വെങ്കിടേഷ് അയ്യര്‍ കൂട്ടുകെട്ട് ആണ് ആര്‍സിബിയെ 150 റൺസ് കണ്ടെത്തിയത്.

12 റൺസ് നേടിയ വെങ്കിടേഷ് അയ്യരെ അര്‍ഷദ് ഖാനാണ് പുറത്താക്കിയത്. 19.2 ഓവറിൽ ആര്‍സിബി ഓള്‍ഔട്ടായപ്പോള്‍ ഭുവനേശ്വര്‍ കുമാര്‍ 15 റൺസുമായി പുറത്താകാതെ നിന്നു.