വമ്പന്‍ തോൽവി, പ്ലേ ഓഫ് കാണാതെ ചെന്നൈ പുറത്ത്

പ്ലേ ഓഫിന്റെ നേരിയ സാധ്യതയ്ക്ക് ഇന്ന് വിജയം അനിവാര്യമായിരുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സിന് ഗുജറാത്ത് ടൈറ്റന്‍സിനെതിരെ പരാജയം. 229/4 എന്ന ഗുജറാത്തിന്റെ സ്കോര്‍ പിന്തുടര്‍ന്നിറങ്ങിയ ചെന്നൈയ്ക്ക് 13.4 ഓവറിൽ 140 റൺസ് മാത്രമേ നേടാനായഉുള്ളു. 89 റൺസ് തോൽവിയാണ് ചെന്നൈ ഏറ്റുവാങ്ങിയത്.
ശിവം ദുബേ 17 പന്തിൽ 47 റൺസ് നേടി പൊരുതി നോക്കി. മാത്യു ഷോര്‍ട്ട് 14 പന്തിൽ 24 റൺസ് നേടിയപ്പോള്‍ അന്‍ഷുൽ കാംബോജ് 8 പന്തിൽ 19 റൺസ് നേടി പുറത്തായി. കാര്‍ത്തിക് ശര്‍മ്മ 19 റൺസ് നേടി.

ഗുജറാത്തിന് വേണ്ടി മൊഹമ്മദ് സിറാജ്, കാഗിസോ റബാഡ, റഷീദ് ഖാന്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് നേടി.